
ദോഹ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ ഖത്തർ ചാപ്റ്റർ (IEI QC) “Enterprise AI Governance & Risk Management” എന്ന വിഷയത്തിൽ ചിന്തോദ്ദീപകമായ വെബിനാർ സംഘടിപ്പിച്ചു.ഗ്ലിമോറ ഇന്റർനാഷണലിലെ GRC പ്രാക്ടീസ് ബിസിനസ് അനലിസ്റ്റായഅർണവ്
മുഖ്യപ്രഭാഷകനായിരുന്നു.IEI ഖത്തർ ചാപ്റ്റർ ചെയർമാൻ അബ്ദുൽ സത്താർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രണ്ട് ശക്തമായ സാങ്കേതിക വിപ്ലവങ്ങളുടെ സംഗമസ്ഥാനത്താണ് നിൽക്കുന്നത്. ഇവ ഓരോന്നും സ്വതന്ത്രമായി വലിയ മുന്നേറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ഒരുമിച്ച്പ്രവർത്തിക്കുമ്പോൾ കൂടുതൽ പരിവർത്തനാത്മകമായ ബുദ്ധിപരവും സ്വയംഭരണപരവുമായ ഇക്കോസിസ്റ്റങ്ങൾ സൃഷ്ടിക്കുകയാണ്. ഇത് നാം ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ രീതികളെ പൂർണ്ണമായി മാറ്റിമറിക്കുന്നുവെന്ന് അബ്ദുൽ സത്താർ പറഞ്ഞു. AI-യും IoT-യും തമ്മിലുള്ള വർധിച്ചുവരുന്ന സഹകരണവും ആധുനിക സാങ്കേതിക ഇക്കോസിസ്റ്റങ്ങളിൽ അത് ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച്
മുഖ്യാതിഥിയായ
ഫെഡറേഷൻ ഓഫ് ഗ്ലോബൽ എഞ്ചിനീയേഴ്സ് പ്രസിഡന്റ് അഹമ്മദ് ജാസിം അൽ ജോലോ
വിശദീകരിച്ചു.പരമ്പരാഗത പ്രതികരണാധിഷ്ഠിത സംവിധാനങ്ങളിൽ നിന്ന് സജീവവും സ്വയംഭരണപരവുമായ പരിഹാരങ്ങളിലേക്കുള്ള മാറ്റത്തെക്കുറിച്ച് സംസാരിച്ചു. AI, IoT സംവിധാനങ്ങൾ വെറും ഡാറ്റ ശേഖരണത്തിനപ്പുറം തത്സമയ തീരുമാനമെടുക്കലിലേക്കും പ്രവചനാത്മക ഉൾക്കാഴ്ചകളിലേക്കും ഉയർന്നുകഴിഞ്ഞതായിവിശിഷ്ടാതിഥിയായഗ്ലിമോറ ഇന്റർനാഷണൽ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ സന്തോഷ് ഖാർജെപറഞ്ഞു.










