
ദോഹ: ഖത്തറിൽ ഇൻസ്റ്റന്റ് വിസകളുടെ കാലാവധി കേന്ദ്ര സേവന കേന്ദ്രങ്ങളോ പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റോ സന്ദർശിക്കാതെ തന്നെ ഓൺലൈനായി നീട്ടാനുള്ള സൗകര്യമൊരുക്കി ആഭ്യന്തര മന്ത്രാലയം (MOI). മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സ്പോൺസറുടെ സഹായമില്ലാതെ തന്നെ ഈ സേവനം പ്രയോജനപ്പെടുത്താം
.ആദ്യം ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ (MOI) ഔദ്യോഗിക വെബ്‌സൈറ്റ് തുറന്ന് 'Inquiries and Requests' (അന്വേഷണങ്ങളും അഭ്യർത്ഥനകളും) എന്ന വിഭാഗം തിരഞ്ഞെടുക്കുക.
തുറന്നു വരുന്ന പേജിലെ വിവിധ ഓപ്ഷനുകളിൽ നിന്ന് 'Visa Services' (വിസ സേവനങ്ങൾ) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.ലഭ്യമായ വിസ സേവനങ്ങളുടെ പട്ടികയിൽ നിന്ന് 'Extend Visa' (വിസ നീട്ടുക) എന്നത് തിരഞ്ഞെടുക്കുക.'Inquiry and Extension' എന്നത് തിരഞ്ഞെടുത്ത് ആവശ്യമായ വിസ വിവരങ്ങൾ നൽകുക. അപേക്ഷകന്റെ വ്യക്തിഗത ഐഡി നമ്പറോ (QID) അല്ലെങ്കിൽ അപേക്ഷ സമർപ്പിച്ച തീയതിയോ ഉപയോഗിച്ച് അന്വേഷണം നടത്താം.
ആവശ്യമായ ഹെൽത്ത് ഇൻഷുറൻസ് നിബന്ധനകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. അംഗീകൃത ഇൻഷുറൻസ് കമ്പനികളുടെ പട്ടിക സിസ്റ്റത്തിൽ നൽകിയിട്ടുള്ള ലിങ്ക് വഴി നേരിട്ട് പരിശോധിക്കാവുന്നതാണ്.വിസ എത്ര കാലത്തേക്കാണ് നീട്ടേണ്ടതെന്ന് തിരഞ്ഞെടുക്കുക. തുടർന്ന് നിശ്ചിത ഫീസ് ഓൺലൈനായി അടച്ച് നടപടികൾ പൂർത്തിയാക്കുക.










