09:34pm 04 November 2026
NEWS
ആതിരയെ കൊലപ്പെടുത്തിയത് കൊല്ലം സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റ്

23/01/2025  09:58 AM IST
nila
ആതിരയെ കൊലപ്പെടുത്തിയത് കൊല്ലം സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റ്

തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയത് ഇൻസ്റ്റ​ഗ്രാം സുഹൃത്തായ കൊല്ലം സ്വ​ദേശി. കൊല്ലം ദളവാപുരം സ്വദേശി ജോൺസൺ ഓസേപ്പാണ് ആതിരയെ കുത്തികൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റായ ജോൺസൺ ആതിരയുടെ ഇൻസ്റ്റ​ഗ്രാം സുഹൃത്താണ്. കൊലപാതകത്തിന് പിന്നാലെ രക്ഷപെട്ട ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. 

ദളവാപുരം സ്വദേശിയായ ജോൺസൺ ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. മൂന്നു വർഷമായി ഭാര്യയുമായി പിരിഞ്ഞാണ് താമസം. കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുന്നതിനിടെയാണ് ആതിരയുമായി പരിചയപ്പെടുന്നത്. എല്ലാ മാസവും ആതിരയെ കാണാൻ ഇയാൾ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ സമയങ്ങളിൽ യുവാവ് പെരുമാതുറയിലെ മുറിയിലാണ് താമസിച്ചിരുന്നത്. കൊല്ലത്തെ ഒരു സുഹൃത്തിൻ്റെ പേരിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം കാർഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ വീട്ടമ്മയുടെ സ്കൂട്ടർ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും ആതിരയെ മൂന്നു ദിവസം മുമ്പ് ഇൻസ്റ്റ​ഗ്രാം സുഹൃത്ത് ഭീഷണിപ്പെടുത്തിയതായും ഭർത്താവ് പൊലീസിന് മൊഴി നൽകിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img