01:57pm 31 January 2026
NEWS
"വാടാ മോനെ പറക്കാം" ഈ ഇൻസ്റ്റാഗ്രാം പേജിൽ ആരെങ്കിലും അംഗമാണോ?.. എഴായിരത്തോളം പേർ എക്സൈസിൻ്റെ നിരീക്ഷണത്തിൽ

02/01/2023  04:50 PM IST
shilpa.s.k
HIGHLIGHTS

ആലപ്പുഴ ജില്ലയിലെ ചേർത്തല വയലാർ സ്വദേശി ഷാരോൺ വർഗീസ് (20) ആണ് MDMA യുമായി പിടിയിൽ ആയത്

ആലപ്പുഴ: ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും, ഫോട്ടോകളും പ്രചരിപ്പിച്ച യുവാവിനെ എക്സൈസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ ചേർത്തല വയലാർ സ്വദേശി ഷാരോൺ വർഗീസ് (20) ആണ് MDMA യുമായി പിടിയിൽ ആയത്. യുവാവ് ദീർ‍ഘനാളായി ആലപ്പുഴ എക്സൈസ് സൈബർ‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജിലാലും സംഘവും ചേർന്നാണ് യുവാവിൽ നിന്ന് 0.250 gm MDMA പിടികൂടി.


"വാടാ മോനെ പറക്കാം" എന്ന കമ്മ്യൂണിറ്റി പേജ് ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തു. ഇതിൽ അംഗമായിരുന്ന എഴായിരത്തോളം പേർ എക്സൈസ് സൈബർ‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്. ഇതിൽ ഒരാളായിരുന്ന ചേർത്തല സ്വദേശി വിഷ്ണുവിനെ എക്സൈസ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് കൊമേഴ്സ്യൽ ക്വാണ്ടിറ്റി MDMA യുമായി അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്‌തിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img