10:23am 18 May 2026
NEWS
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ലൈം​ഗിക പീഡനത്തിനിരയാക്കി; രണ്ട് യുവാക്കൾ അറസ്റ്റിൽ
17/05/2026  08:10 PM IST
nila
 ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ലൈം​ഗിക പീഡനത്തിനിരയാക്കി; രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ലൈം​ഗിക പീഡനത്തിനിരയാക്കിയ യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. പെരുങ്കടവിള പുലിക്കോട്ടുകോണം ഏറത്തുവിളാകം പുത്തൻ വീട്ടിൽ ഉണ്ണിയെന്ന് വിളിക്കുന്ന വിപിൻ കുമാർ (29), കൊല്ലയിൽ അമരവിള ആർസി സ്ട്രീറ്റിന് സമീപം സീനായ് ഭവനിൽ സജിൻ (28) എന്നിവരാണ് അറസ്റ്റിലായത്. വിപിൻകുമാറാണ് കേസിലെ ഒന്നാംപ്രതി. സജിൻ രണ്ടാംപ്രതിയും. ഇരുപത്തിനാലുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. 

അമരവിളയിലാണ് രണ്ടാംപ്രതിയായ സജിന്റെ വീട്. ഇക്കഴിഞ്ഞ ഏപ്രിൽ 11-ാം തീയതി  സജിന്റെ ആളൊഴിഞ്ഞ വീട്ടിലേക്ക്  യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി ലൈം​ഗികമായി ഉപയോ​ഗിക്കുകയായിരുന്നു. യുവതി നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് പീഡനവിവരം പുറത്തായത്. 

പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ജി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img