NEWS
കള്ളപ്പണക്കേസിൽ നടിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു
14/08/2025 08:32 AM IST
nila

നടിയും കോസ്‌മെറ്റോളജിസ്റ്റുമായ സന്ദീപ വിർക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വഞ്ചന, തെറ്റായ വിവരങ്ങൾ നൽകി തുടങ്ങിയ കുറ്റം ആരോപിച്ചാണ് അറസ്റ്റ്. നടിയെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തതായി അന്വേഷണ ഏജൻസി അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള താരമാണ് സന്ദീപ വിർക്ക്.
റിലയൻസ് ഗ്രൂപ്പ് എക്സിക്യൂട്ടീവായ അംഗരായ് നടരാജൻ സേതുരാമനുമായുള്ള (പ്രസിഡന്റ്, കോർപ്പറേറ്റ് അഫയേഴ്‌സ്) സന്ദീപ വിർക്കിന്റെ ബന്ധവും അന്വേഷണ പരിധിയിലാണെന്ന് ഇഡി കൂട്ടിച്ചേർത്തു. സ്ത്രീയുമായോ അവരുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപാടുകളുമായോ യാതൊരു ബന്ധവുമില്ലെന്ന് നടരാജൻ സേതുരാമൻ പ്രതികരിച്ചെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











