07:57am 08 November 2026
NEWS
ട്രാഫിക് വകുപ്പുമായി ഏകോപിപ്പിച്ച് ലിമോസിനുകളിൽ പരിശോധന കാമ്പയിൻ
10/04/2025  08:24 PM IST
nila
ട്രാഫിക് വകുപ്പുമായി ഏകോപിപ്പിച്ച് ലിമോസിനുകളിൽ  പരിശോധന കാമ്പയിൻ

ദോഹ: ഈദ് അവധി കാലത്ത് ഇ-ആപ്പുകൾ വഴി യാത്രക്കാരെ കൊണ്ടുപോകുന്ന ലിമോസിനുകളിൽ ഗതാഗത മന്ത്രാലയം  പരിശോധന കാമ്പയിൻ നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ചാണ് കാമ്പയിൻ നടത്തിയത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരിശോധനനടത്തി. ആവശ്യമായ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സ്ഥിരമായ സേവന നിലവാരം നിലനിർത്തുന്നതിനും ലിമോസിനുകൾക്കും അവയുടെ ഡ്രൈവർമാർക്കും വേണ്ടിയുള്ള മന്ത്രാലയത്തിന്റെ അംഗീകൃത ചട്ടങ്ങൾ കമ്പനികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധന കാമ്പയിനിൽ നിന്നുള്ള ദൃശ്യങ്ങൾ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img