06:17pm 12 November 2026
NEWS
ലോകം ചുറ്റാൻ ഐ.എൻ.എസ് സുദർശിനി പര്യടനം തുടങ്ങി;കൊച്ചിയിൽ നിന്ന്
21/01/2026  11:15 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലോകം ചുറ്റാൻ ഐ.എൻ.എസ് സുദർശിനി പര്യടനം തുടങ്ങി;കൊച്ചിയിൽ നിന്ന്

 

കൊച്ചി: ലോക സമുദ്ര പര്യടനത്തിൽ പുതു ചരിത്രമെഴുതാൻ നാവികസേനയുടെ പരിശീലന പായ്ക്കപ്പൽ ഐ.എൻ.എസ് സുദർശിനി യാത്ര പുറപ്പെട്ടു. കൊച്ചി നേവൽ ബെയ്സിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേണ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു. 

10 മാസം കൊണ്ട് 22O00 നോട്ടിക്കൽ മൈൽ താണ്ടുന്ന ഐ.എൻ.എസ് സുദർശിനി ലോകത്തെ ചെറുതും വലുതുമായ 39 തുറമുഖങ്ങളും പ്രധാന സമുദ്രപാതകളും ദുഷ്കരമായ കടലിടുക്കുകളും കടന്നു പോകും. ലോകരാജ്യങ്ങളുമായുള്ള സൗഹൃദത്തിൻ്റെ പുതിയ പാലങ്ങൾ പുതുക്കാൻ ഉതകുന്നതാണ് പര്യടനമെന്ന് വൈസ് അഡ്മിറൽ പറഞ്ഞു. ഐ.എൻ.എസ് സുദർശിനി ഇന്ത്യയുടെ എക്കാലത്തെയും അംബാസിഡറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്ലാഗ്ഓഫ് ചടങ്ങിൽ മുതിർന്ന നാവിക സേനാ ഉദ്യോഗസ്ഥരും നാവിക സേനാംഗങ്ങളും സ്കൂൾ വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img