10:08pm 27 June 2026
NEWS
കൊച്ചിയിൽ നിന്ന് ബാൾട്ടിമോറിലെത്തി ഐ.എൻ.എസ് സുദർശിനി
27/06/2026  08:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയിൽ നിന്ന് ബാൾട്ടിമോറിലെത്തി  ഐ.എൻ.എസ് സുദർശിനി

കൊച്ചി:  ലോകപ്രശസ്തമായ ട്രാൻസ് ഓഷ്യാനിക് പര്യടനത്തിൻ്റെ ഭാഗമാകാൻ നാവികസേനയുടെ തുഴച്ചൽ പരിശീലന കപ്പൽ ഐ.എൻ.എസ് സുദർശിനി ബാൾട്ടിമോറിൽ എത്തി. കൊച്ചി നേവൽ കമാൻഡിൽ നിന്ന് 5 മാസം മുമ്പ് പുറപ്പെട്ട കപ്പൽ നോർഫോൾക്കിൽ ജൂൺ 19 മുതൽ 23 വരെ നടന്ന സെയിൽ250 മേരിലാൻഡ് ആഘോഷ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് ബാൾട്ടിമോറിൽ എത്തിയത്. നോർഫോൾക്കിൽ ലോകത്തെ ഉയരമേറിയ കപ്പലുകൾ അണിനിരന്ന പരേഡ് ഓഫ് സെയിൽ, സിറ്റി ക്രൂപരേഡ് വിഭാഗങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐ.എൻ.എസ് സുദർ ഗിനി പങ്കെടുത്തു. 5 മാസം മുമ്പ് കൊച്ചിയിൽ നിന്ന് പുറപ്പെട്ട സുദർശിനി 13,000 നോട്ടിക്കൽ മൈൽ താണ്ടിയാണ് ബാൾട്ടിമോറിൽ നങ്കൂരമിട്ടത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img