09:41pm 12 November 2026
NEWS
സമുദ്രനിരീക്ഷണത്തിന് ഐ.എൻ.എസ് സാച്ചി
01/04/2026  06:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സമുദ്രനിരീക്ഷണത്തിന് ഐ.എൻ.എസ് സാച്ചി

കൊച്ചി: ഉൾക്കടൽ സമുദ്ര നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ നിർമ്മിക്കുന്നത് 11 പുതുതലമുറ ഓഫ് ഫോർ പെട്രോൾ വെസലുകൾ ( നെക്സ്റ്റ് ജനറേഷൻ ഓഫ് ഷോർ പെട്രോൾ വെസൽസ് - എൻ.ജി.ഒ.പി.വി ). ഈ ശ്രേണിയിൽപ്പെട്ട ആദ്യ കപ്പൽ ഐ.എൻ.എസ് സാച്ചി കമ്മിഷൻ ചെയ്തു. ഗോവ കപ്പൽശാലയിൽ നടന്ന ചടങ്ങിൽ നാവിക സേനയിലെയും പ്രതിരോധ വകുപ്പിലെയും കപ്പൽശാലയിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ഉൾക്കടലിൽ പ്രതിരോധ നിരീക്ഷണം, തെരച്ചിൽ -രക്ഷാപ്രവർത്തനങ്ങൾ, കടൽക്കൊള്ളക്കാർക്കെതിരായ പോരാട്ടം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവയാണ് കപ്പലിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. ഗോവയിലും കൊൽക്കത്തയിലുമായിട്ടാണ് 11 കപ്പലുകൾ നിർമ്മിക്കുന്നത്. ഗോവ കപ്പൽശാലയിൽ നടന്ന ചടങ്ങിൽ നാവിക സേനാ ഉപമേധാ വൈസ് അഡ്മിറൽ തരുൺ സോബ്ധിയുടെ ഭാര്യ ഷഗുൺ സോബ്ധി കപ്പൽ നീറ്റലിറക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img