03:36am 20 April 2026
NEWS
ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ്: തുമാമ സോൺ ജേതാക്കൾ
05/08/2025  10:54 AM IST
nila
ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ്: തുമാമ സോൺ ജേതാക്കൾ

ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച രണ്ടാമത് ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെൻറിൽ തുമാമ സോൺ ജേതാക്കളായി. ഗറാഫ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ വക്ര സോണിനെ പരാജയപ്പെടുത്തിയാണ് തുമാമ  ഇൻറർ സോൺ ബോക്‌സ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നിലനിർത്തിയത്.
ദോഹ, തുമാമ, റയ്യാൻ, മദീന ഖലീഫ, വക്ര എന്നീ സോണുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെൻറിൽ മികച്ച ബാറ്റ്സ്മാനായി തൻവീർ (തുമാമ)നെയും മികച്ച ബൗളർ ആയി മുഹമ്മദ് ഷാദ് (വക്ര) നെയും തെരഞ്ഞെടുത്തു. ജേതാക്കൾക്കുള്ള ട്രോഫികളും മെഡലുകളും യൂത്ത്‌ ഫോറം പ്രസിഡന്റ്‌ ബിൻഷാദ് പുനത്തിൽ, യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, സെക്രട്ടറി ആരിഫ്, വൈസ് പ്രസിഡന്റ്‌ ഷുക്കൂർ, മറ്റ്‌ CEC അംഗങ്ങൾ എന്നിവർ വിതരണം ചെയ്തു.
 അസ്ജദ്, ജിഷിൻ,റക്കീബ്,നജീബ്,എന്നിവർ നേതൃത്വം നൽകി. ഫബീർ അലി, സാജിദ് , റഫീഖ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img