
ഉൾനാടൻ മത്സ്യബന്ധന തൊഴിലുമായി ബന്ധപ്പെട്ട് നേരിടുന്ന നിരവധി പ്രശ്നങ്ങൾ ജലാശയങ്ങളെ സംരക്ഷിക്കുക, മലിനീകരണം തടയുക, പോളപ്പായൽ എക്കൽ നീക്കുക,ചെമ്മീൻ കെട്ട് കാലാവധി നീട്ടി നൽകരുത്, മത്സ്യബന്ധനത്തിന് ആവശ്യമായ പാക്കേജ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുക, സർക്കാരിൽ സമർപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുക തുടങ്ങിയവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഉൾനാടൻ സമര പ്രചരണ ജാഥയുടെ ഭാഗമായി മൽസ്യത്തൊഴിലാളി യൂണിയൻ (സി.ഐ. ടി .യു) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണാ സമരം സി.ഐ.ടി യു. എറണാകുളം ജില്ലാ സെക്രട്ടറി പി. ആർ. മുരളീധരൻ ഉൽഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് ടി.കെ. ഭാസുരാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി യേശുദാസ് പറപ്പിള്ളി, മൽസ്യ ഫെഡ് ബോർഡ് അംഗം പി.ബി. ദാളോ, ഇ.വി സുധീഷ്, എ.കെ.ശശി,ഇ. സി. ശിവദാസ്, ലത ഉണ്ണിരാജ്, ശ്രീവിദ്യാ സുമോദ്, പി. ജെ. ദാസൻ, ഇ. ജി. പുഷ്പൻ, കെ.ജെ. തോമസ്, പി.എ.പ്രതാപൻu, പി.ഐ.ഇബ്രാഹിം കുട്ടി, കെ.കെ . രാഗേഷ്എന്നിവർ പ്രസംഗിച്ചു..











