11:56pm 12 July 2026
NEWS
പരിക്ക് ഇന്ത്യക്ക് തിരിച്ചടി; ഹർഷിതിന് പകരം പ്രിൻസ്, വരുണിന് പകരം ബിഷ്‌ണോയ്
12/07/2026  05:02 PM IST
NILA
പരിക്ക് ഇന്ത്യക്ക് തിരിച്ചടി; ഹർഷിതിന് പകരം പ്രിൻസ്, വരുണിന് പകരം ബിഷ്‌ണോയ്

സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സിംബാബ്‌വെയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുമായി പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ മാറ്റം. പരിക്കിനെ തുടർന്ന് ഹർഷിത് റാണയും വരുൺ ചക്രവർത്തിയും ടീമിൽ നിന്ന് പുറത്തായതോടെ, ഹർഷിതിന് പകരം പ്രിൻസ് യാദവിനെയും വരുൺ ചക്രവർത്തിക്ക് പകരം രവി ബിഷ്‌ണോയിയെയും ഉൾപ്പെടുത്തി.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്. ഹർഷിത് റാണയുടെ വലത് തുടയിലെ പേശിക്കേറ്റ പരിക്ക് സ്കാനിങ്ങിൽ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. വരുൺ ചക്രവർത്തിക്ക് ഇടത് തുടയിലെ പേശിക്കേറ്റ പരിക്കിനെ തുടർന്ന് വിദഗ്ധ വൈദ്യോപദേശപ്രകാരം സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യൻ ടീം:
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ്, ഗുർനൂർ ബ്രാർ, പ്രിൻസ് യാദവ്.

സിംബാബ്‌വെയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യൻ ടീം:
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, റിങ്കു സിംഗ്, ഹർഷ് ദുബെ, പ്രിൻസ് യാദവ്, യഷ് ഠാക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), രവി ബിഷ്‌ണോയ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img