01:17am 06 November 2026
NEWS
കേരളം കാമാത്തിപുരയെ കടത്തിവെട്ടുമോ? ബം​ഗാളികൾക്ക് ചുരുംചൂടും പകരാൻ വിദേശത്ത് നിന്നുപോലും യുവതികളെത്തുന്നു

31/01/2025  08:06 AM IST
nila
കേരളം കാമാത്തിപുരയെ കടത്തിവെട്ടുമോ? ബം​ഗാളികൾക്ക് ചുരുംചൂടും പകരാൻ വിദേശത്ത് നിന്നുപോലും യുവതികളെത്തുന്നു

കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകൾ സജീവമാകുന്നു. എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ലൈം​ഗിക തൊഴിലാളികൾ സജീവമാകുന്നത്. അവധി ദിവസങ്ങളിൽ മറ്റു ജില്ലകളിൽ നിന്നുപോലും അന്യസംസ്ഥാന തൊഴിലാളികൾ ഇവിടങ്ങളിലേക്ക് എത്തുന്നതായാണ് പ്രദേശവാസികളുടെ പരാതി.

അവധി ദിനങ്ങളിൽ എറണാകുളത്തെ ചില പ്രദേശങ്ങളിൽ മലയാളികൾക്ക് തനിച്ച് യാത്ര ചെയ്യാൻ പോലും പ്രയാസമാണെന്ന പരാതിയും ഉയരുന്നുണ്ട്. ബം​ഗാളിൽ നിന്നും ബം​ഗ്ലാദേശിൽ നിന്നും ഉൾപ്പെടെ യുവതികളെ ഇവിടങ്ങളിലേക്ക് മാംസവ്യാപാരത്തിനായി എത്തിക്കുന്നുണ്ട് എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. പരസ്യമായി തെരുവുകളിൽ പുകയില കച്ചവടവും തകൃതിയാണ്. പലരും ലഹരി ഉപയോ​ഗിച്ചാണ് പൊതുസ്ഥലങ്ങളിൽ എത്തുന്നത്. 

അതേസമയം, കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും വർധിക്കുകയാണ്. കൊലക്കുറ്റത്തിലും ബലാത്സം​ഗത്തിലും ഉൾപ്പെടെ പ്രതികളായ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ തങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ട്. വ്യാജ രേഖകളുമായി ബം​ഗ്ലാദേശികളും കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇവരുടെ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ കേരള പൊലീസിനും ലഭ്യമല്ല. ഈ മാസം മാത്രം ഏഴ് ബം​ഗ്ലാദേശികളാണ് എറണാകുളത്ത് പിടിയിലായത്. കഴിഞ്ഞ ദിവസം രണ്ട് ബം​ഗ്ലാദേശി യുവതികൾ പിടിയിലായിരുന്നു. വ്യാജ തിരിച്ചറിയൽ രേഖകളാണ് ഇവർ ഉപയോ​ഗിക്കുന്നത്. സെക്സ് റാക്കറ്റുകൾ ബം​ഗ്ലാദേശിൽ നിന്നും ഇവിടേക്ക് യുവതികളെ എത്തിക്കുന്നുണ്ട് എന്ന ആരോപണം ശക്തമാണ്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img