11:42pm 10 November 2026
NEWS
കുടലിലെ നീർവീക്കം ഐ.ബി.ഡി അന്താരാഷ്ട്ര സമ്മേളനം കൊച്ചിയിൽ
20/08/2025  09:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുടലിലെ  നീർവീക്കം  ഐ.ബി.ഡി  അന്താരാഷ്ട്ര  സമ്മേളനം കൊച്ചിയിൽ

കൊച്ചി: കുടലിനെ മുഴുവനായോ, ഭാഗികമായോ  ബാധിക്കുന്ന നീർവീക്കമായ  ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് അഥവാ ഐ ബി ഡി യുടെ ചികിത്സ, നിയന്ത്രണം, പരിചരണവും സംബന്ധിച്ച പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും നേതൃത്വം നൽകുന്ന സംഘടനയായ കൊളിറ്റിസ് ആൻഡ് ക്രോൺസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (CCFI) 9-ാമത് വാർഷിക സമ്മേളനം ഓഗസ്റ്റ് 22–23 തീയതികളിൽ കൊച്ചിയിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.

കൊളിറ്റിസ് ആൻഡ് ക്രോൺസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (CCFI), ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി - കേരള ചാപ്റ്റർ, കൊച്ചിൻ ഗട്ട് ക്ലബ് എന്നിവ സംയുക്തമായാണ്  സമ്മേളനം  സംഘടിപ്പിക്കുന്നത്.

ഓഗസ്റ്റ് 22 വെള്ളിയാഴ്ച വൈകുന്നേരം 7:45 ന് കൊളിറ്റിസ് ആൻഡ് ക്രോൺസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (സിസിഎഫ് ഐ ) പ്രസിഡന്റ് ഡോ. അജയ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിസിഎഫ് ഐ സെക്രട്ടറി ജനറൽ ഡോ. വിനീത് അഹൂജ, ഓർഗനൈസിംഗ് പ്രസിഡന്റ് ഡോ. മാത്യു ഫിലിപ്പ്; ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പ്രകാശ് സക്കറിയാസ് എന്നിവർ  ഉദ്ഘാടന സെഷനിൽ സംസാരിക്കും.

വൻകുടലിൽ വീക്കവും വ്രണവുമുണ്ടാക്കുന്ന അൾസറൈറ്റീവ് കൊളൈറ്റിസ്, വൻകുടൽ ഉൾപ്പെടെ നാളത്തിന്റെ ഏതു ഭാഗത്തേയും ബാധിക്കുന്ന ക്രോൺസ് രോഗം എന്നിങ്ങനെ പ്രധാനമായും രണ്ടു രോഗങ്ങളാണ് ഐ.ബി ഡി വിഭാഗത്തിൽ ഉൾപ്പെടുന്നതെന്ന് ഓർഗനൈസിംഗ് പ്രസിഡന്റ് ഡോ. മാത്യു ഫിലിപ്പ് പറഞ്ഞു.

ഇത് വിട്ടുമാറാത്ത വയറിളക്കം, വയറുവേദന, ശരീരഭാരം കുറയൽ, ക്ഷീണം, കുട്ടികളിൽ വളർച്ചാ കാലതാമസം,  പെരി-അനൽ ഫിസ്റ്റുല പോലുള്ള  സങ്കീർണതകൾ എന്നിവയ്ക്ക് ഇത് കാരണമാകുന്നു.ഐബിഡിക്ക് ദീർഘകാല ചികിത്സ ആവശ്യമാണെങ്കിലും, നേരത്തെയുള്ള രോഗനിർണയവും ഉചിതമായ ചികിത്സയും രോഗികളെ സാധാരണ  ജീവിതം നയിക്കാൻ പ്രാപ്തരാക്കും. പൊതുജനാവബോധം കുറവായതിനാൽ ഇന്ത്യയിൽ, രോഗനിർണയം പലപ്പോഴും വൈകുന്ന സാഹചര്യമുണ്ട്. രണ്ട് ദിവസങ്ങളിലായി, 1,300-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന 46 ശാസ്ത്ര സെഷനുകളിൽ നടക്കും.രാജ്യത്ത് ഐ.ബി.ഡി.  രോഗനിർണയത്തിലും ചികിത്സയിലുമുള്ള പുരോഗതി, സ്റ്റിറോയിഡുകൾ, ഇമ്മ്യൂണോമോഡുലേറ്ററുകൾ തുടങ്ങിയ മരുന്നുകളുടെ സുരക്ഷിതമായ  ഉപയോഗം;  ഐ ബി ഡിക്കുള്ള എൻഡോസ്കോപ്പി, ഇമേജിംഗ്, ശസ്ത്രക്രിയ എന്നിവയിലെ നൂതനാശയങളും, രോഗിക്ക് പോഷകാഹാരം, വൈകാരിക പിന്തുണ, ശസ്ത്രക്രിയാനന്തര പരിചരണം തുടങ്ങിയ സുപ്രധാന സെഷനുകൾ നടക്കും. കൂടാതെ  ഐ ബി ഡി യും സങ്കീർണ്ണമായ ക്രോൺസ് രോഗവും ഉള്ള കുട്ടികളുടെ ചികിത്സ പ്രത്യേക ചർച്ചാവിഷയമാവും.

ഐ ബി ഡി ചികിത്സയിലെ നഴ്‌സുമാർ, കോർഡിനേറ്റർമാർ, ഡയറ്റീഷ്യൻമാർ, റേഡിയോളജിസ്റ്റുകൾ, പാത്തോളജിസ്റ്റുകൾ എന്നിവർക്കായി  പ്രത്യേക ട്രെയിനിങ്ങ് സെഷനും നടക്കും 25-ലധികം ആന്താരാഷ്ട്ര വിദഗ്ധരുടെ 210-ലധികം ഗവേഷണ പ്രബന്ധങ്ങളും അവതരണങ്ങളും സമ്മേളനത്തിലുണ്ട്.ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (IBD) എന്ന വിഷയത്തിന് മാത്രമുള്ള  ഏറ്റവും വലിയ അക്കാദമിക്  സമ്മേളനമാണിതെന്ന് ഡോ. മാത്യു ഫിലിപ്പ് പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img