09:43pm 09 September 2026
NEWS
സ്കിൽ ഡെവലപ്മെന്റ് ( നൈപുണ്യ വികസനം ) വഴി വിദ്യാർത്ഥികൾക്ക് അനന്തസാധ്യതകൾ മനു ഗോപാലകൃഷ്ണ പിള്ള
09/09/2026  07:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്കിൽ ഡെവലപ്മെന്റ് ( നൈപുണ്യ വികസനം ) വഴി വിദ്യാർത്ഥികൾക്ക് അനന്തസാധ്യതകൾ  മനു ഗോപാലകൃഷ്ണ പിള്ള
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററിൽ ഏവിയേഷൻ, ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി ഫ്രഷേഴ്‌സ് ഡേ, സിയാൽ  എയർപോർട്ട് ഓപ്പറേഷൻസ് ഡയറക്ടർ,  മനു ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു. ഫാ. എമിൽ പുള്ളിക്കാട്ടിൽ സി. എം. ഐ.,  ഹരികൃഷ്ണൻ ആർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ , രാധാകൃഷ്ണൻ ഉണ്ണി,  ഫാ. ബിനോയ് ഇലവുങ്കൽ  സി. എം. ഐ.,  ഫാ. മാത്യു കോയിക്കര സി. എം. ഐ., കെ നന്ദകുമാർ, ഡോ. ബാലാജി എ. ആർ എന്നിവർ സമീപം.

കൊച്ചി:  സ്കിൽ ഡെവലപ്മെന്റ് വഴി വിദ്യാർഥികൾക്ക് അനന്തമായ ജോലി സാധ്യതയാണ് കൊച്ചിയിൽ ഉള്ളതെന്ന് സിയാൽ എയർപോർട്ട്‌ ഓപ്പറേഷൻസ് ഡയറക്ടർ മനു ഗോപാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. കൊച്ചിയിൽ മാത്രം ആയിരത്തിലധികം പഞ്ച നക്ഷത്ര പദവിയിലുള്ള റൂമുകൾ ഉണ്ടെങ്കിൽ പോലും തികയാത്ത സാഹചര്യമാണു ള്ളതെന്നും അന്താരാഷ്ട്ര നിലവാരത്തിലെ ബിസിനസിന് സാധ്യതയുള്ള കൊച്ചിയിൽ,  ഏവിയേഷൻ,  ഹോസ്പിറ്റാലിറ്റി തൊഴിൽ സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ചാവറ ഇൻസ്റ്റിറ്റ്യൂട്ടിൽ  ഏവിയേഷൻ,  ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളുടെ ഫ്രഷേഴ്‌സ് ഡേ,  ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി എം ഐ സഭ വിദ്യാഭ്യാസ, മാധ്യമ വിഭാഗം ജനറൽ കൗൺസിലറും ചാവറ കൾച്ചറൽ സെന്റർ ചെയർമാനുമായ ഫാ.  ബിനോയ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ,  റമദാ  ഇൻകോർ ജനറൽ മാനേജർ  ഡോ.ബാലാജി കെ ആർ, ജയിൻ യൂണിവേഴ്സിറ്റി ബി വോക് വിഭാഗം റീജണൽ ഹെഡ് കെ നന്ദകുമാർ, ഇൻഡസ്ട്രി എൻഗേജ്മെന്റ് മേധാവി ഡോ. രാധാകൃഷ്ണൻ ഉണ്ണി, സെന്റ് ജോസഫ് ആശ്രമം സുപ്പീരിയർ ഫാ. മാത്യു കോയിക്കര സി. എം. ഐ,, ,  ചാവറ കൾച്ചറൽ സെന്റർ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററും അസിസ്റ്റന്റ് ഡയറക്ടറു മായ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി എം ഐ,   ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി എബ്രഹാം,  ചാവറ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഹരികൃഷ്ണൻ ആർ,ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഏവിയേഷൻ  വിഭാഗം മേധാവി ടിയ തോമസ്, ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവി ജയ്മോൾ മേരി തോമസ്  എന്നിവർ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img