
കൊട്ടാരക്കര: കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് രംഗത്ത്. കേരളത്തിലെമ്പാടും യുഡിഎഫ് വലിയ വിജയം നേടിയപ്പോൾ കൊട്ടാരക്കരയിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നിൽ കൊടിക്കുന്നിൽ സുരേഷാണെന്ന് കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ ആരോപിക്കുന്നു. ദേശീയ നേതാവും തന്റെ പി.എയും പാർട്ടിയെ വിറ്റു തുലച്ചുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെ എസ് യു നേതാവ് കുറ്റപ്പെടുത്തുന്നു.
സിപിഎമ്മിനെ സുഖിപ്പിച്ചു ലോക്‌സഭ ജയിക്കും.. പകരം നിയമസഭയും പഞ്ചായത്തും അവർക്ക് വിൽക്കും... ഏറ്റവും ശ്രദ്ദേയം ദേശീയ നേതാവിന്റെ വാർഡ് പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല. ഗണേഷന്റെ കോട്ടയെന്നു സ്വയം വിശേഷിപ്പിക്കുന്ന പത്തനാപുരത്ത് എട്ടിൽ ആറ് പഞ്ചായത്തും രണ്ട് ബ്ലോക്ക് പഞ്ചായത്തും ജ്യോതികുമാർ ചാമക്കാല പണി എടുത്തു തിരിച്ചു പിടിച്ചു- അൻവർ സുൽഫിക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അൻവർ സുൽഫിക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം;
കേരളം മുഴുവൻ യുഡിഎഫ് തരംഗം... കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിന് വലിയ മേൽക്കൈ... കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ യുഡിഎഫ് തകർച്ച സമ്പൂർണം.. എന്തായിരിക്കും കാരണം.. ആലോചിച്ചു തല പുകയ്ക്കാൻ ഒന്നും നിക്കണ്ട.. ജനങ്ങൾക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും പാർട്ടിയെ നശിപ്പിക്കുന്ന ദേശീയ നേതാവിന്റെ ശിങ്കിടികളും...
തങ്ങൾക്കു താൽപര്യം ഇല്ലാത്തവരെ ജയിക്കും എന്നുറപ്പുണ്ടെങ്കിൽ ഏതറ്റം വരെയും പോയി വെട്ടുക എന്നത് കാലങ്ങൾ ആയി ഇവർ നടപ്പാക്കുന്ന നയം ആണ്.. മാവേലിക്കര ലോകസഭയിൽ ഞാൻ അല്ലാതെ ആരും വേണ്ട..
കൊട്ടാരക്കരയിൽ പാർട്ടിക്ക് വേണ്ടി കഷ്ട്ടപെട്ട സകല ചെറുപ്പക്കാരെയും ഇല്ലാതാക്കി.. നിലവിൽ ഉള്ളവർ പാർട്ടിയോടുള്ള കൂറ് കൊണ്ട് തുടരുന്നു എന്ന് മാത്രം.. ജില്ലയിൽ കൊല്ലം കോർപറേഷൻ ഭരണം ചരിത്രം സൃഷ്ടിച്ചു. കൈയിലിരുന്ന കൊല്ലം ജില്ല പഞ്ചായത്ത് കലയപുരം ഡിവിഷൻ സീറ്റ് പോലും ദേശീയ നേതാവിന്റെ സ്വാർത്ഥത കാരണം നഷ്ടപ്പെട്ടു....
പാർട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ചു സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാർട്ടിക്കൊ ജനങ്ങൾക്കോ ആവശ്യമില്ല.. ഈ ദേശീയ നേതാവിനെയും പി.എ.യെയെയും കൊട്ടാരക്കരയിൽ നിന്ന് ആട്ടി ഓടിച്ചാൽ മാത്രമേ നിയസഭ തിരഞ്ഞെടുപ്പിൽ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലർത്തിയിട്ട് കാര്യമുള്ളൂ..
സിപിഎമ്മിനെ സുഖിപ്പിച്ചു ലോക്‌സഭ ജയിക്കും.. പകരം നിയമസഭയും പഞ്ചായത്തും അവർക്ക് വിൽക്കും... ഏറ്റവും ശ്രദ്ദേയം ദേശീയ നേതാവിന്റെ വാർഡ് പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല. ഗണേഷന്റെ കോട്ടയെന്നു സ്വയം വിശേഷിപ്പിക്കുന്ന പത്തനാപുരത്ത് എട്ടിൽ ആറ് പഞ്ചായത്തും രണ്ട് ബ്ലോക്ക് പഞ്ചായത്തും ജ്യോതികുമാർ ചാമക്കാല പണി എടുത്തു തിരിച്ചു പിടിച്ചു..
പ്രിയപ്പെട്ട നേതൃത്വം കൊട്ടാരക്കരയിൽ ഇടപെടണം.. ഞങ്ങൾക്ക് ഈ പാർട്ടി വേണം.. അത് നിലനിൽക്കണമെങ്കിൽ ഒരു മാറ്റം അത് അനിവാര്യം ആണ്... ദേശീയ നേതാവും തന്റെ പി.എ.യും പാർട്ടിയെ വിറ്റു തുലച്ചു...? നേതൃത്വമേ കണ്ണു തുറക്കു…











