NEWS
കോട്ടയത്ത് രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച പിതാവ് പിടിയിൽ
26/10/2025 03:36 PM IST
nila

രണ്ടര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അച്ഛൻ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. അസം സ്വദേശികളായ ദമ്പതികളുടെ ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. കുട്ടിയെ 50,000 രൂപയ്ക്ക് വിൽക്കാനുള്ള ഇടപാടിലാണ് സംഘം പിടിയിലായത്.
കുട്ടിയുടെ അച്ഛൻ ജോലി ചെയ്യുന്ന കടയിലൂടെയാണ് ഇടപാടിനുള്ള നീക്കങ്ങൾ നടന്നത്. ഇടനിലക്കാരനും വാങ്ങാനെത്തിയവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. വാങ്ങാനെത്തിയത് ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികളായിരുന്നു. 1,000 രൂപ മുൻകൂറായി കൈപ്പറ്റിയതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തെ എതിർത്ത കുട്ടിയുടെ അമ്മ സഹപ്രവർത്തകരെ വിവരം അറിയിച്ചതോടെയാണ് കേസ് പുറത്തായത്. അവർ പൊലീസിനെ വിവരം അറിയിച്ചു. കുമരകം പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







