
ദോഹ:ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിൽ എത്തിയ ഇന്ത്യയുടെ വ്യാപാര വ്യവസായ മന്ത്രി പിയുഷ് ഗോയലിന് ഊഷ്മളവരവേൽപ്പ്.
ഒക്ടോബർ 5 മുതൽ 7 വരെയാണ് ഖത്തർ കേന്ദ്ര മന്ത്രി ഖത്തർ സന്ദർശിക്കുന്നത്. ഇന്ത്യ-ഖത്തർ സാമ്പത്തിക-വാണിജ്യ സംയുക്ത കമ്മീഷന്റെ യോഗം സഹഅധ്യക്ഷത വഹിക്കുന്ന തിനായാണ് അദ്ദേഹം ഖത്തറിൽ എത്തിയത്. വാണിജ്യ-വ്യവസായ മന്ത്രിയായ ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി യോഗത്തിൽ സഹഅധ്യക്ഷത വഹിക്കും. ഖത്തർ അമിർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ഇന്ത്യാ സന്ദർശന സമയത്ത് കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമായുള്ള കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിൽ
ഖത്തർ വാണിജ്യ-വ്യവസായ മന്ത്രിയുമായും വാണിജ്യ പ്രമുഖരുടെ സംഘങ്ങളുമായും കൂടിക്കാഴ്ച നടത്തും. FICCI, CII, ASSOCHAM എന്നിവയുടെ പ്രതിനിധികളും കേന്ദ്ര lമന്ത്രിയെ അനുഗമിക്കുന്നുണ്ട് ഖത്തറിലെത്തും. ഇന്ത്യ-ഖത്തർ ജോയിൻറ് ബിസിനസ് കൗൺസിൽ ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ഖത്തറിലെ ഇന്ത്യൻ സമൂഹവുമായും ബിസിനസ് പ്രമുഖരുമായും സംവദിക്കും.











