12:36pm 15 October 2026
NEWS
ഓഹരി തിരികെ വാങ്ങൽ പദ്ധതി ഉപേക്ഷിച്ച് 'ഇൻഡസ്ട്രീസ് ഖത്തർ'
15/10/2026  09:51 AM IST
nila
ഓഹരി തിരികെ വാങ്ങൽ പദ്ധതി ഉപേക്ഷിച്ച് ഇൻഡസ്ട്രീസ് ഖത്തർ

 

 

​ദോഹ: സ്വന്തം ഓഹരികൾ വിപണിയിൽ നിന്ന് തിരികെ വാങ്ങാനുള്ള (Share Buyback) പദ്ധതിയിൽ നിന്ന് പ്രമുഖ വ്യവസായ ഗ്രൂപ്പായ ഇൻഡസ്ട്രീസ് ഖത്തർ പിന്മാറി. മുൻപ് ഫെബ്രുവരി 25-ന് പ്രഖ്യാപിച്ചിരുന്ന ഓഹരി തിരികെ വാങ്ങൽ നടപടികളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഒക്ടോബർ 12-ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
​വർഷത്തിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 195.53 കോടി (1,955,376,000) ഖത്തർ റിയാൽ അറ്റാദായം കൈവരിച്ചിരുന്ന സ്ഥാനത്ത്, ഈ വർഷം രണ്ടാം പാദത്തിൽ ആദായം 21.56 കോടി (215,649,000) റിയാലായാണ് കുറഞ്ഞത്. ഇതിനനുസരിച്ച് പ്രതിഓഹരി വരുമാനം (Earnings per share) 0.04 റിയാലായും താഴ്ന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img