06:18pm 10 November 2026
NEWS
ശ്വേതയും ഭർത്താവും ഹണിട്രാപ്പിൽ കുടുക്കിയ കൊച്ചിയിലെ വ്യവസായിയിൽ നിന്നും തട്ടിയെടുത്തത് 20 കോടി രൂപ
30/07/2025  08:35 AM IST
nila
ശ്വേതയും ഭർത്താവും ഹണിട്രാപ്പിൽ കുടുക്കിയ കൊച്ചിയിലെ വ്യവസായിയിൽ നിന്നും തട്ടിയെടുത്തത് 20 കോടി രൂപ

കൊച്ചിയിൽ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും ഭർത്താവും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തൃശൂർ വലപ്പാട് സ്വദേശി കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്കിലെ ഐടി സ്ഥാപന ഉടമയായ വ്യവസായിയെയാണ് ഇവർ ഹണിട്രാപ്പിൽ കുടുക്കിയത്. 30 കോടി രൂപയാണ് ഇവർ വ്യവസായിയോട് ചോദിച്ചത്. 20 കോടി രൂപയുടെ ചെക്ക് വ്യവസായി നൽകുകയും ചെയ്തിരുന്നു. 

വ്യവസായിയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. വിദേശത്തടക്കം വ്യവസായമുള്ള കൊച്ചി സ്വദേശിയിൽ നിന്ന് 30 കോടി രൂപയാണ് ദമ്പതികൾ ആവശ്യപ്പെട്ടത്. 

ആദ്യം അൻപതിനായിരം വ്യവസായി നൽകിയെങ്കിലും പറഞ്ഞ തുക അഞ്ച് ദിവസത്തിനുള്ളിൽ നൽകണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെയാണ് വ്യവസായി സെൻട്രൽ പൊലീസിന് പരാതി നൽകി. ഇന്നലെ പണം വാങ്ങാനെത്തിയ ദമ്പതികൾ ചെക്ക് വാങ്ങി പുറത്തിറങ്ങിയതോടെ പൊലീസ് പിടികൂടുകയായിരുന്നു. വ്യവസായിയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ 20 കോടിയുടെ ചെക്കും ഇവരിൽ നിന്ന് കണ്ടെത്തി. ദമ്പതികൾ സമാനമായ തട്ടിപ്പുകൾ മുൻപും നടത്തിയിട്ടുണ്ടെന്ന പൊലീസ് സംശയിക്കുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img