
കൊച്ചി: ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായി ശരദ് മാത്തൂറിനെ നിയമിച്ചു. ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിങ്സ് ലിമിറ്റഡ് ഗ്രൂപ്പിന്റെ ഭാഗമാണ് കമ്പനി.
ഇൻഷുറൻസ്, ഫിനാൻഷ്യൽ സർവീസസ് മേഖലകളിൽ മൂന്ന് പതിറ്റാണ്ടിന്റെ പ്രവൃത്തിപരിചയമുണ്ട് ശരദ് മാത്തൂറിന്. സ്ഥാപനങ്ങളുടെ വളർച്ച, വിതരണ ശൃംഖലയുടെ വിപുലീകരണം, സാങ്കേതികവിദ്യ അധിഷ്ഠിത നവീകരണങ്ങൾ എന്നിവയിൽ മികച്ച പ്രവർത്തന പരിചയം അദ്ദേഹത്തിനുണ്ട്.
ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസിൽ ചേരുന്നതിന് മുൻപ് യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷുറൻസിന്റെ എംഡിയും സിഇഒയുമായി ആറിലധികം വർഷം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ എസ്ബിഐ ജനറൽ ഇൻഷുറൻസ്, ഐസിഐസിഐ ലോംബാർഡ് എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്.
ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, ഡിജിറ്റൽ നവീകരണം, ഇൻഷുറൻസ് ഉൾപ്പെടുത്തൽ, മികച്ച ഭരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസിന്റെ അടുത്ത ഘട്ട വളർച്ചയ്ക്ക് ശരദ് മാത്തൂർ നേതൃത്വം നൽകും.
Photo Courtesy - Google








