
മുംബൈ: ഇൻഡോ- അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ മഹാരാഷ്ട്ര ചാപ്റ്റർ, താനെ ഡിവിഷൻ ഉദ്ഘാടനം ചെയ്തു.
വാഗ്ളെ എസ്റ്റേറ്റ് ചെക്ക്നാക്കയിലെ ആർ-നെസ്റ്റ് ബാങ്ക്വറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് മഹാരാഷ്ട്രയിലേയും കേരളത്തിലേയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
മുൻ മിസോറാം,ഗോവ ഗവർണ്ണറും മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ഏറ്റവുമധികം പുസ്തകങ്ങളുടെ രചയിതാവുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള മുഖ്യാതിഥിയായ ചടങ്ങിൽ
അക്ബർ ട്രാവൽസ് ഇന്റർ-നാഷണൽ ഗ്രൂപ്പ് കമ്പനികളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ
ഡോ. അബ്ദുൾ നാസറിന് യു.എ.ഇ. സ്ഥാപകനും പ്രസിഡന്റ്മായിരുന്ന ഷേഖ് സായിദ് സാഹിബിദുൽ സുൽത്താൻ അൽ നഹ്യാ ന്റെ സ്മരണയ്‌ക്കായുള്ള ഇന്റർനാഷണൽ അവാർഡ് നൽകി ആദരിച്ചു. മെമെന്റോ, മംഗളപത്രം, ഒരു ലക്ഷം രൂപ എന്നിവയാണ് അവാർഡായി നൽകിയത്.
മുംബൈ- താനെ ഡിവിഷൻ പ്രസിഡന്റ് അഡ്വ. പി. ആർ രാജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഗ്ലോബൽ പ്രസിഡന്റ് എം.വി കുഞ്ഞാമു ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി,
ലയൺ കുമാരൻ നായർ മനോജ് ഷിൻഡെ, നിരഞ്ജൻ ദാവ്ഖരെ, ഇൻഡോ- അറബിന്റെ ചെയർമാൻ ഭൂപേഷ് ബാബു,സി. പി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
ഇൻഡോ-അറബ് ജനറൽ സെക്രട്ടറി കൃഷ്ണനുണ്ണി മേനോനും സെലിബ്രേഷൻ കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് നായരും പരിപാടികൾ നിയന്ത്രിച്ചു.
പ്രശസ്ത കലാകാരിയും സെലിബ്രിറ്റിയുമായ താരാ വർമ്മ ഹിന്ദിയിൽ അവതരിപ്പിച്ച "പൂതനാമോക്ഷം"കഥകളിയും ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടി.
ഡിസംബറിൽ മുംബൈ മന്ത്രാലയക്ക് സമീപം വിപുലമായ പരിപാടികളോടെ അഡ്വ. ശ്രീധരൻ പിള്ളയുടെ പത്തോളം പുതിയ പുസ്തകങ്ങളുടെ പ്രകാശനം സംഘടിപ്പിക്കുമെന്ന് ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ മുംബൈ താനെ ഡിവിഷൻ പ്രസിഡൻ്റ് അഡ്വ. പി.ആർ രാജ് കുമാർ അറിയിച്ചു.











