09:55pm 15 June 2026
NEWS
ഇന്ദിരാലങ്കേഷ് അന്തരിച്ചു.
15/06/2026  06:18 PM IST
വിഷ്ണുമംഗലം കുമാർ
ഇന്ദിരാലങ്കേഷ് അന്തരിച്ചു.

ബംഗളുരു: വിശ്രുത എഴുത്തുകാരനും പത്രാധിപരുമായിരുന്ന പി ലങ്കേഷിന്റെ ഭാര്യ, വർഗ്ഗീയവാദികൾ വെടിവെച്ചുകൊന്ന ഗൗരി ലങ്കേഷിന്റെയും പ്രശസ്ത സിനിമാസംവിധായകയായ കവിത ലങ്കേഷിന്റെയും അമ്മ എന്നതിലുപരി വ്യക്തിത്വമുള്ള ഒരു സ്ത്രീരത്നമായിരുന്നു അവർ. ഗൗരി കൊല്ലപ്പെട്ട കാലയളവിൽ ഇന്ദിരാ ലങ്കേഷിന്റെ അഭിമുഖം കേരളശബ്ദം പ്രസിദ്ധീകരിച്ചിരുന്നു. അവരുടെ ഹുളിമാവു മത്തു നാനു എന്ന ആത്മകഥ സുധാകരൻ രാമന്തളി പുളിമാവും ഞാനും എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.   ഇഹലോകവാസം വെടിഞ്ഞ ഇന്ദിരാലങ്കേഷിന് ആദരാഞ്ജലികൾ...

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img