സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) 2026- നോടനുബന്ധിച്ച് ഇന്ദിരാഗാന്ധി എവർറോളിംഗ് ട്രോഫിക്കായുള്ള ഇരുട്ടുകുത്തി വള്ളങ്ങളുടെ ബോട്ട് റേസ് ഒക്ടോബർ 10ന് എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുമെന്ന് ടി.ജെ. വിനോദ് എംഎൽഎ അറിയിച്ചു.
കേരളത്തിന്റെ പരമ്പരാഗത വള്ളംകളി പൈതൃകവും ജലകായിക രംഗവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തിൽ പുരുഷന്മാരുടെയും വനിതകളുടെയും ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരങ്ങൾ ഉണ്ടായിരിക്കും.
മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾക്ക് ക്യാഷ് അവാർഡുകളും ഇന്ദിരാഗാന്ധി എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആവേശത്തോടൊപ്പം നടക്കുന്ന മത്സരം എറണാകുളം മറൈൻ ഡ്രൈവിൽ വള്ളംകളി പ്രേമികൾക്കും പൊതുജനങ്ങൾക്കും ആവേശകരമായ കാഴ്ചയാകും.
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഇരുട്ടുകുത്തി വള്ളങ്ങളുടെ ഉടമകൾ, ബോട്ട് ക്ലബ്ബുകൾ, ടീമുകൾ എന്നിവർ ഒക്ടോബർ ഒന്നിന് മുമ്പായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), എറണാകുളം ഓഫീസിൽ രേഖാമൂലം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
മത്സരവുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, വള്ളങ്ങളുടെ യോഗ്യത, മത്സര നിബന്ധനകൾ, മത്സരക്രമം, സമ്മാനത്തുക, മറ്റ് വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് DTPC എറണാകുളം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9947131170.







