09:45pm 19 September 2026
NEWS
ചാമ്പ്യൻസ് ബോട്ട് ലീഗിനോടനുബന്ധിച്ച് ഇന്ദിരാഗാന്ധി എവർറോളിംഗ് ട്രോഫി ബോട്ട് റേസ് ഒക്ടോബർ 10ന് എറണാകുളം മറൈൻ ഡ്രൈവിൽ
19/09/2026  09:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചാമ്പ്യൻസ് ബോട്ട് ലീഗിനോടനുബന്ധിച്ച് ഇന്ദിരാഗാന്ധി എവർറോളിംഗ് ട്രോഫി ബോട്ട് റേസ്  ഒക്ടോബർ 10ന് എറണാകുളം മറൈൻ ഡ്രൈവിൽ

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) 2026- നോടനുബന്ധിച്ച് ഇന്ദിരാഗാന്ധി എവർറോളിംഗ് ട്രോഫിക്കായുള്ള ഇരുട്ടുകുത്തി വള്ളങ്ങളുടെ ബോട്ട് റേസ്  ഒക്ടോബർ 10ന് എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുമെന്ന് ടി.ജെ. വിനോദ് എംഎൽഎ അറിയിച്ചു. 

കേരളത്തിന്റെ പരമ്പരാഗത വള്ളംകളി പൈതൃകവും ജലകായിക രംഗവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തിൽ  പുരുഷന്മാരുടെയും വനിതകളുടെയും ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരങ്ങൾ ഉണ്ടായിരിക്കും.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾക്ക് ക്യാഷ് അവാർഡുകളും ഇന്ദിരാഗാന്ധി എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആവേശത്തോടൊപ്പം നടക്കുന്ന മത്സരം എറണാകുളം മറൈൻ ഡ്രൈവിൽ വള്ളംകളി പ്രേമികൾക്കും പൊതുജനങ്ങൾക്കും ആവേശകരമായ കാഴ്ചയാകും.

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഇരുട്ടുകുത്തി വള്ളങ്ങളുടെ ഉടമകൾ, ബോട്ട് ക്ലബ്ബുകൾ, ടീമുകൾ എന്നിവർ ഒക്ടോബർ ഒന്നിന് മുമ്പായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), എറണാകുളം ഓഫീസിൽ രേഖാമൂലം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

മത്സരവുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, വള്ളങ്ങളുടെ യോഗ്യത, മത്സര നിബന്ധനകൾ, മത്സരക്രമം, സമ്മാനത്തുക, മറ്റ് വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് DTPC എറണാകുളം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9947131170.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img