10:10am 13 November 2026
NEWS
അവാര്‍ഡിന്റെ തിളക്കത്തില്‍ ഇന്ദിരാഗാന്ധി സഹകരണാശുപത്രി
05/07/2025  10:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അവാര്‍ഡിന്റെ തിളക്കത്തില്‍ ഇന്ദിരാഗാന്ധി സഹകരണാശുപത്രി
HIGHLIGHTS

കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ ആശുപത്രിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്  എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയ്ക്ക് വേണ്ടി ആശുപത്രി സെക്രട്ടറി അജയ്തറയില്‍ ആശുപത്രി ഡയറക്ടര്‍മാരായ പി.വി അഷറഫ്, ഇക്ബാല്‍ വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രി വി എന്‍ വാസവനില്‍ നിന്നും ഏറ്റുവാങ്ങുന്നു. ഡോ. ഡി. സജിത് ബാബു ഐ.എ.എസ്, ഗോപി കോട്ടമുറിയ്ക്കല്‍, റോജി എം. ജോണ്‍ എം.എല്‍.എ, മനോജ് മൂത്തേടന്‍ എന്നിവര്‍ സമീപം

കൊച്ചി:  കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ  ആശുപത്രിയ്ക്കുള്ള അവാര്‍ഡ് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയ്ക്ക്.  അന്തര്‍ദേശീയ സഹകരണ ദിനാചരണത്തിനോടനുബന്ധിച്ച് അങ്കമാലി അഡലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംസ്ഥാനതല ദിനാഘോഷത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവനില്‍ നിന്നും ആശുപത്രി ഭരണ സമിതി സെക്രട്ടറി അജയ് തറയില്‍,ആശപത്രി ഡയറക്ടര്‍മാരായ പി.വി അഷറഫ്, ഇക്ബാല്‍ വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. സംസ്ഥാനത്തെ സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച രണ്ടാമത്തെ സഹകരണ ആശുപത്രിയായി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയെ  സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തത്.  ആതുര സേവന രംഗത്ത് വര്‍ഷങ്ങളായി നിലകൊള്ളുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന്  ആശുപത്രി ഭരണ സമിതി പ്രസിഡന്റ് എം.ഒ ജോണ്‍, സെക്രട്ടറി അജയ് തറയില്‍ എന്നിവര്‍ പറഞ്ഞു. ഭരണസമിതിയുടെയും ഡോക്ടര്‍മാരടക്കമുള്ള ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ് അവാര്‍ഡെന്നും ആശുപത്രിയുടെ മുന്നോട്ടു പ്രയാണത്തിന് ഇത് ഏറെ ഊര്‍ജ്ജം പകരുമെന്നും ഇവര്‍ വ്യക്തമാക്കി.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img