05:44am 11 November 2026
NEWS

നെടുമ്പാശേരിയിൽ നിന്നും അബുദാബിയിലേക്കു പറന്ന വിമാനത്തിന് സാങ്കേതിക തകരാർ

06/09/2025  10:39 AM IST
nila
  നെടുമ്പാശേരിയിൽ നിന്നും അബുദാബിയിലേക്കു പറന്ന വിമാനത്തിന് സാങ്കേതിക തകരാർ

നെടുമ്പാശേരിയിൽ നിന്നും അബുദാബിയിലേക്കു പറന്ന വിമാനത്തിന് സാങ്കേതിക തകരാർ‌. ഇൻഡി​ഗോയുടെ 6ഇ–1403 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതോടെ വിമാനം രണ്ടു മണിക്കുറിനു ശേഷം കൊച്ചിയിൽ തിരിച്ചു ലാൻഡ് ചെയ്തു. 180 യാത്രക്കാരും ആറു ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച രാത്രി 11.10നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. ഇതോടെ ശനിയാഴ്ച പുലർച്ചെ 1.44 ന് വിമാനം നെടുമ്പാശേരിയിൽ തിരിച്ചിറക്കുകയായിരുന്നു. 

വിമാനത്തിന് എന്തു സാങ്കേതിക തകരാറാണ് സംഭവിച്ചത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. ഇക്കാര്യത്തിൽ ഇൻഗിഡോ വിമാനക്കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുമായി പുലർച്ചെ 3.30ന് മറ്റൊരു വിമാനം അബുദാബിയിലേക്കു പുറപ്പെട്ടു. ഡ്യൂട്ടി സമയം അവസാനിച്ചതിനാൽ മറ്റൊരു ക്രൂ സംഘമാണ് ഈ വിമാനത്തിൽ പോയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img