05:04pm 29 July 2026
NEWS
'മെയ്‌ദേ' സന്ദേശം നൽകിയ ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ ലാൻഡ് ചെയ്തു
21/06/2025  08:54 PM IST
nila
മെയ്‌ദേ സന്ദേശം നൽകിയ ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ ലാൻഡ് ചെയ്തു

മെയ്‌ദേ സന്ദേശം നൽകി ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഗുവാഹാട്ടി-ചെന്നെെ വിമാനമാണ് വ്യാഴാഴ്ച്ച ബെംഗളൂരുവില്‍ അടിയന്തരമായി ലാൻഡ് ചെയ്തതെന്ന് അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 168 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

വ്യാഴാഴ്ച വൈകുന്നേരം 4:40ന് ഗുവാഹാട്ടിയില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് ബെം​ഗളുരുവിൽ അടിയന്തരമായി ഇറക്കിയത്. രാത്രി 7:45ഓടെ ചെന്നൈയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും, ലാന്‍ഡിംഗ് ഗിയര്‍ റണ്‍വേയില്‍ സ്പര്‍ശിച്ചതിന് ശേഷം വീണ്ടും പറന്നുയര്‍ന്നു. തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 35 മൈല്‍ അകലെ വെച്ച് ക്യാപ്റ്റന്‍ ഒരു 'മെയ്‌ദേ' കോള്‍ നടത്തിയെന്നാണ് റിപ്പോർട്ട്.

ചെന്നൈയില്‍ തന്നെ വിമാനമിറക്കാന്‍ പൈലറ്റ് രണ്ടാമതൊരു ശ്രമം നടത്തിയില്ല. പകരം ബെംഗളൂരുവിലേക്ക് പറക്കാന്‍ തീരുമാനിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ദുരന്ത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന്, എടിസി ഓണ്‍-ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളെ അറിയിച്ചു, അവര്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചു. മെഡിക്കല്‍, ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. രാത്രി 8:20 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

വ്യോമയാനരംഗത്തും സമുദ്ര ഗതാഗതമേഖലയിലുമാണ് 'മെയ്‌ദേ' സന്ദേശം നൽകുന്നത്. കപ്പലോ വിമാനമോ അപകടത്തില്‍പ്പെടുമ്പോഴോ അടിയന്തരസഹായം ആവശ്യമുള്ള ഘട്ടങ്ങളിലോ നല്‍കുന്ന റേഡിയോ സന്ദേശമാണിത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img