05:21am 17 November 2026
NEWS
സുഹൃത്തിനൊപ്പം നദീതീരത്തെത്തിയ ഇൻഡിഗോ ജീവനക്കാരിക്ക് ദാരുണാന്ത്യം; കൊലപാതകമെന്ന് സംശയം; സുഹൃത്ത് കസ്റ്റഡിയിൽ
16/11/2026  11:32 AM IST
nila
സുഹൃത്തിനൊപ്പം നദീതീരത്തെത്തിയ ഇൻഡിഗോ ജീവനക്കാരിക്ക് ദാരുണാന്ത്യം; കൊലപാതകമെന്ന് സംശയം; സുഹൃത്ത് കസ്റ്റഡിയിൽ

മുംബൈ: സുഹൃത്തിനൊപ്പം പുറത്തുപോയ ഇൻഡിഗോ എയർലൈൻസ് ജീവനക്കാരിയെ വനമേഖലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയതിനു പിന്നാലെ മരിച്ചു. പുണെ വിമാനത്താവളത്തിലെ ഇൻഡിഗോ ടിക്കറ്റ് കൗണ്ടർ ജീവനക്കാരിയായ വർഷ ടുർക്കർ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് നിതേഷ് അഗ്രവാളിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മഹാരാഷ്ട്ര–മധ്യപ്രദേശ് അതിർത്തിയിലെ ബൊന്ദ്രാണി വനമേഖലയ്ക്കു സമീപമാണ് വർഷയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കൂർത്ത ആയുധം ഉപയോഗിച്ച് ആക്രമിക്കപ്പെട്ടതായാണ് പ്രാഥമിക വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ദീപാവലി ആഘോഷിക്കാനായി രണ്ടര വയസ്സുള്ള മകൾക്കൊപ്പം സ്വന്തം വീട്ടിലെത്തിയതായിരുന്നു വർഷ. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സുഹൃത്ത് നിതേഷ് അഗ്രവാളിനൊപ്പം വെയിൻഗംഗാ നദീതീരത്തേക്ക് പോയത്. പിന്നീട് നിതേഷ് വിവരം അറിയിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങൾ സ്ഥലത്തെത്തുകയായിരുന്നു.

മുഖംമൂടി ധരിച്ചെത്തിയ സംഘം തങ്ങളിരുവരെയും ആക്രമിച്ചെന്നും മോഷണം നടത്തിയെന്നുമാണ് നിതേഷ് പോലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളുടെ ശരീരത്തിൽ ആക്രമണത്തിന്റെ സൂചനകളോ പരിക്കുകളോ കണ്ടെത്താനാകാത്തതാണ് അന്വേഷണസംഘത്തിൽ സംശയമുണ്ടാക്കിയത്. ഇതോടെയാണ് നിതേഷിനെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തിനു പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വർഷയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img