05:09pm 12 November 2026
NEWS
യാത്രക്കാർക്ക് പുതുവത്സര സമ്മാനമായി ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ.
15/01/2026  12:53 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
യാത്രക്കാർക്ക് പുതുവത്സര സമ്മാനമായി ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

കൊച്ചി - ഉപഭോക്താക്കൾക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് ഇന്ത്യയുടെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോ. 'സെയിൽ ഇൻ ടു 2026’  എന്ന പേരിൽ അവതരിപ്പിച്ച ന്യൂ ഇയർ സെയിലിൽ, 1,499 രൂപ മുതൽ ആഭ്യന്തര യാത്രകളും 4,499 രൂപ മുതൽ രാജ്യാന്തര യാത്രകളും നടത്താം.  മറ്റു സേവനങ്ങൾക്കും ആകർഷകമായ ഇളവുണ്ട്. ജനുവരി 13 മുതൽ 16 വരെയാണ് സെയിൽ. ജനുവരി 20 മുതൽ ഏപ്രിൽ 30 വരെയുള്ള യാത്രകൾക്ക് ഈ ഓഫർ ഉപയോഗപ്പെടുത്താം. യാത്രാ തീയതിക്ക് ഏഴു ദിവസം മുൻപു വരെ ബുക്ക് ചെയ്താലേ ഇളവ് ലഭിക്കൂ. എല്ലാ ബുക്കിംഗ് ചാനലുകളിലൂടെയും ഈ ഓഫർ പ്രയോജനപ്പെടുത്താം.

തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ ഇൻഡിഗോ സ്ട്രെച്ച് (IndiGoStretch) നിരക്കുകൾ 9,999 രൂപ മുതൽ ആരംഭിക്കും. പ്രത്യേക നിരക്കുകൾക്കൊപ്പം, ബുക്കിങ് കാലയളവിൽ, തിരഞ്ഞെടുത്ത അനുബന്ധ സേവനങ്ങൾക്ക് ആകർഷകമായ ഇളവുകളുമുണ്ടാകും. ഫാസ്റ്റ് ഫോർവേഡ് സേവനങ്ങൾ ഉൾപ്പെടെ തിരഞ്ഞെടുത്ത 6E ആഡ്-ഓണുകളിൽ 70% വരെ ഇളവ്, പ്രീപെയ്ഡ് എക്സസ് ബാഗേജിൽ 50% വരെ ഇളവ്, തിരഞ്ഞെടുത്ത ദേശീയ, അന്തർദേശീയ റൂട്ടുകളിൽ സ്റ്റാൻഡേർഡ് സീറ്റ് സെലക്ഷനിൽ 15% വരെ ഇളവ്  എന്നിവ ലഭിക്കും. തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ എമർജൻസി XL (എക്സ്ട്രാ ലെഗ്‌റൂം) സീറ്റുകൾ 500 രൂപ മുതൽ ലഭ്യമാണ്. കൂടാതെ, ഇൻഡിഗോയുടെ നേരിട്ടുള്ള ചാനലുകളിലൂടെ ബുക്ക് ചെയ്താൽ 24 മാസം വരെ പ്രായമുള്ള കുഞ്ഞങ്ങൾക്ക് ആഭ്യന്തര റൂട്ടുകളിൽ വെറും ഒരു രൂപയ്ക്ക് യാത്ര ചെയ്യാം.

ഇൻഡിഗോ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, എഐ പവേഡ് അസിസ്റ്റന്റ് 6ESkai, +91 70651 45858 എന്ന നമ്പറിലുള്ള ഇൻഡിഗോ വാട്സ്ആപ്പ് എന്നിവയിലൂടെയും തിരഞ്ഞെടുത്ത ട്രാവൽ പാർട്ണർ വെബ്സൈറ്റുകളിലൂടെയും ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img