
ദോഹ: ഇന്ത്യയെ പ്രതിനിധീകരിക്കുന്ന Indian Community Benevolent Forum (ICBF) ഔദ്യോഗിക ഫുട്ബോൾ ടീം, Workers Football Cup 2026-ൽ ബംഗ്ലാദേശിനെതിരെ Al Arabi Club Football Ground-ൽ നടന്ന മത്സരത്തിൽ ആധികാരിക വിജയം നേടി അവരുടെ പ്രചാരണത്തിന് ഉജ്ജ്വല തുടക്കം കുറിച്ചു.
തൊഴിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള Workers Support and Insurance Fund (WSIF) സംഘടിപ്പിച്ച ഈ ടൂർണമെന്റ് ഫെബ്രുവരി 10-ന് ഖത്തർ നാഷണൽ സ്പോർട്സ് ഡേയോടനുബന്ധിച്ച് ആരംഭിച്ചു. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, സോമാലിയ, മൊറോക്കോ, സെനഗൽ, കെനിയ, മൗറിറ്റാനിയ, ഐവറി കോസ്റ്റ്, നൈജീരിയ, ഘാന എന്നിവയുൾപ്പെടെ 13 രാജ്യങ്ങളും പ്രമുഖ പ്രാദേശിക ക്ലബ്ബുകളും പങ്കെടുക്കുന്ന ശക്തമായ മത്സരരംഗത്തിലാണ് ഇന്ത്യയും. കൂടാതെ മൊവാസലത്, WSIF, മിലാഹ എന്നീ മൂന്ന് ടീമുകളും മത്സരിക്കുന്നു.
മത്സര ഹൈലൈറ്റുകൾ: സ്വപ്നതുടക്കം
Al Arabi Stadium-ൽ നടന്ന ആവേശ ഭരിതമായ ആദ്യ മത്സരത്തിൽ ടീം ഇന്ത്യ മികച്ച കഴിവും ഏകോപനവും പ്രകടിപ്പിച്ചു. താഴെപ്പറയുന്ന കളിക്കാരുടെ മൂന്ന് ഗോളുകൾ ടീമിന് നിർണായക വിജയം സമ്മാനിച്ചു:
ഷേം മാർട്ടൺ
തൗഫീഖ്
മുജമ്മിൽ
ലോക തൊഴിലാളി സമൂഹത്തിന്റെ ഐക്യവും കായിക ക്ഷമതയും ആഘോഷിക്കുന്ന ഈ ടൂർണമെന്റിൽ ഇന്ത്യയുടെ ഈ വിജയം ശക്തമായ തുടക്കം കുറിക്കുന്നു.
ടൂർണമെന്റിന് മുന്നോടിയായി ഔദ്യോഗിക ടീം ജേഴ്സി Mesameer Sports Club-ൽ വെച്ച് പുറത്തിറക്കി. ICBF ഭാരവാഹികളും ടീം ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങ്, കിരീട ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക തുടക്കമായി മാറി.
“ഈ ടൂർണമെന്റ് ഫുട്ബോളിനെക്കാൾ കൂടുതലാണ്; ഐക്യത്തിന്റെയും മികവിന്റെയും വേദിയാണ് ഇത്. ഉദ്ഘാടന മത്സരത്തിലെ ഞങ്ങളുടെ ടീമിന്റെ പ്രകടനത്തിൽ ഞങ്ങൾ അതീവ അഭിമാനിക്കുന്നു. തൊഴിൽ മന്ത്രാലയത്തിന്റെയും നമ്മുടെ സമൂഹ സ്പോൺസർമാരുടെയും പിന്തുണയ്ക്ക് ഞങ്ങൾ നന്ദിയുള്ളവറാണെന്ന് ഐ സി ബി എഫ് സാരഥികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു











