06:13am 09 November 2026
NEWS
അന്താരാഷ്ട്ര ഭൗതികശാസ്ത്ര ഒളിമ്പ്യാഡിൽ ഇരട്ട വെങ്കലനേട്ടവുമായി ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥി
06/08/2026  12:54 PM IST
nila
അന്താരാഷ്ട്ര ഭൗതികശാസ്ത്ര ഒളിമ്പ്യാഡിൽ ഇരട്ട വെങ്കലനേട്ടവുമായി ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥി

 


​ദോഹ: പ്രശസ്തമായ അന്താരാഷ്ട്ര ഭൗതികശാസ്ത്ര ഒളിമ്പ്യാഡുകളിൽ ഇരട്ട വെങ്കല മെഡൽ നേടി ഖത്തറിന് അഭിമാനമായി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി. ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലെ (DPS Modern Indian School) വിദ്യാർത്ഥിയായ റിതേഷ് വർദ്ധൻ റെഡ്ഡി കംഗൂളയാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ രണ്ട് ശാസ്ത്ര മത്സരങ്ങളിൽ രാജ്യത്തിനായി വെങ്കല മെഡലുകൾ നേടിയത്.
​ആഗോള ശാസ്ത്ര വേദികളിൽ ഖത്തറിന്റെ മികച്ച മുന്നേറ്റത്തിന് അടിവരയിടുന്നതാണ് ഈ നേട്ടം.റഷ്യൻ ഫെഡറേഷന്റെ മേൽനോട്ടത്തിൽ ജൂൺ 21 മുതൽ 30 വരെ ഓൺലൈനായി സംഘടിപ്പിച്ച നാലാമത് ഇന്റർനാഷണൽ സയൻസ് ഫിസിക്സ് ഒളിമ്പ്യാഡിലാണ് (ISPhO 2026) റിതേഷ് ആദ്യ വെങ്കലം നേടിയത്.ജൂലൈ 4 മുതൽ 12 വരെ കൊളംബിയയിലെ ബുക്കാരാമംഗയിൽ നടന്ന 56-ാമത് ഇന്റർനാഷണൽ ഫിസിക്സ് ഒളിമ്പ്യാഡിലാണ് (IPhO 2026) രണ്ടാമത്തെ വെങ്കല നേട്ടം. 90-ലധികം രാജ്യങ്ങളിൽ നിന്നായി നാന്നൂറോളം വിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്.ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഫിസിക്സ് ഡിപ്പാർട്ട്‌മെന്റ് അന്താരാഷ്ട്ര പരിശീലകരുടെ സഹകരണത്തോടെ നൽകിയ തീവ്ര പരിശീലനമാണ് ഈ ചരിത്ര നേട്ടത്തിന് റിതേഷിനെ പ്രാപ്തനാക്കിയത്.
​സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ശാസ്ത്ര മത്സരങ്ങളിലൊന്നാണ് ഇന്റർനാഷണൽ ഫിസിക്സ് ഒളിമ്പ്യാഡ് (IPhO).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img