10:47am 29 April 2026
NEWS
യുഎസ് വിമാനത്താവളത്തില്‍ ഇന്ത്യൻ വിദ്യാര്‍ഥിയെ നിലത്ത് കെട്ടി കൈകള്‍ വിലങ്ങിട്ട് നാടുകടത്തി
10/06/2025  05:17 PM IST
സണ്ണി ലുക്കോസ്
യുഎസ് വിമാനത്താവളത്തില്‍ ഇന്ത്യൻ വിദ്യാര്‍ഥിയെ നിലത്ത് കെട്ടി കൈകള്‍ വിലങ്ങിട്ട് നാടുകടത്തി

ന്യൂജേഴ്‌സിയിലെ ന്യൂവാർക്ക് വിമാനത്താവളത്തില്‍ ഒരു ഇന്ത്യൻ വിദ്യാർഥിയെ അധികാരികള്‍ കൈകള്‍ വിലങ്ങിട്ട് തറയില്‍ പിടിച്ചുവെക്കുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ കുനാല്‍ ജെയിൻ പങ്കുവെച്ച വിഡിയോയില്‍, അധികാരികള്‍ വിദ്യാർഥിയോട് ഒരു കുറ്റവാളിയെപ്പോലെ പെരുമാറുന്നത് കാണാം. വിദ്യാർഥിയെ നിലത്ത് കെട്ടിയിട്ടിരിക്കുന്നതും കുറഞ്ഞത് നാല് ഉദ്യോഗസ്ഥർ അയാളെ പിടിച്ചുനിർത്തുന്നതും രണ്ട് ഉദ്യോഗസ്ഥർ കാല്‍മുട്ടുകള്‍ വിദ്യാർഥിയുടെ പുറകില്‍ വച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണിക്കുന്നു. അവർ വിദ്യാർഥിയുടെ കാലുകളും കൈകളും കെട്ടിയിട്ടിരുന്നു.

ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സംഭവത്തെക്കുറിച്ച്‌ പ്രതികരിച്ചു. ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ഇന്ത്യൻ പൗരന് ബുദ്ധിമുട്ടുകള്‍ നേരിട്ടതായി അവകാശപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തങ്ങള്‍ കണ്ടതായി എംബസി അറിയിച്ചു. 'ഇക്കാര്യത്തില്‍ ഞങ്ങള്‍ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി കോണ്‍സുലേറ്റ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്.' എംബസി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img