04:55pm 27 August 2026
NEWS
ബജറ്റ് അവതരണത്തിനിടെ ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി
01/02/2025  12:45 PM IST
nila
ബജറ്റ് അവതരണത്തിനിടെ ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി

മുംബൈ: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. രാവിലെ കുതിച്ചുയർന്ന ഓഹരി വിപണി പൊടുന്നനെയാണ് തകർച്ച നേരിട്ടത്. നിലവിൽ സെൻസെക്സ് 371 ഉം നിഫ്റ്റി 99 ഉം പോയിൻറും താഴ്ന്നാണ് വ്യാപാരം തുടരുന്നത്.

ബജറ്റ് അവതരണത്തിൻറെ തുടക്കത്തിൽ ഓഹരി വിപണിയിൽ ഉണർവ് പ്രകടമായിരുന്നു.  ഒരു ഘട്ടത്തിൽ സെൻസെക്സ് 300 ഉം നിഫ്റ്റി 95 പോയിൻറും ഉയർന്നിരുന്നു.  എന്നാൽ, ബജറ്റ് അവതരണം ഒരു മണിക്കൂർ പിന്നിട്ടപ്പോളാണ് പൊടുന്നനെ കൂപ്പുകുത്തിയത്. ബജറ്റ് അവതരണം പൂർത്തിയാകുമ്പോൾ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായാൽ ഓഹരി വിപണി ഉണർന്നേക്കുമെന്നും അല്ലെങ്കിൽ ബജറ്റിലെ നിരാശ പ്രകടമാക്കി ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചേക്കുമെന്നും സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img