NEWS
ഇന്ത്യൻ സ്പോർട്സ് സെന്റർ: കായികമേള നാളെ നടക്കും
04/12/2025 01:55 PM IST
nila

ദോഹ: ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC) സംഘടിപ്പിക്കുന്ന
കായികമത്സരങ്ങൾ നാളെ(ഡിസംബർ 5-ാം തീയതി വെള്ളിയാഴ്ച )
നടക്കും.രാവിലെ 8 മണി മുതൽ, Aspire Zone-ിലെ Aspire Dome-ന്റെ MPH 1-ൽ ISC വനിതകൾക്കായുള്ള ത്രോബോൾ ടൂർണമെന്റും
ഉച്ചയ്ക്ക് 2മണിമുതൽ
അബു ഹമൂറിലെ അൽ ജസീറ അക്കാദമിയിൽ
റാപിഡ് ചെസ് ടൂർണമെന്റും നടക്കും.
ഖത്തറിലെ വിവിധ ക്ലബ്ബുകളിലും ഗ്രൂപ്പുകളിലും നിന്നുള്ള 12 മുൻനിര വനിതാ ടീമുകൾ
ത്രോബോൾ മത്സരത്തിൽ പങ്കെടുക്കും.
U-9, U-11, U-15 വിഭാഗങ്ങളിലായി നടക്കുന്നചെസ്സ് ടൂർണമെന്റിൽ 370 ലധികം കുട്ടികൾ പങ്കാളിത്തം വഹിക്കും.
ഖത്തറിലെ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി മിസ്റ്റർ ഹരീഷ് പാണ്ഡേ മത്സരവേദികളി ൽ മുഖ്യാതിഥിയാകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










