01:21pm 13 November 2026
NEWS
ഖത്തർ കായിക ദിനം ഗംഭീരമാക്കി ഇന്ത്യൻ സ്പോർട്സ് സെൻറർ
13/02/2026  12:15 PM IST
nila
ഖത്തർ കായിക ദിനം ഗംഭീരമാക്കി ഇന്ത്യൻ സ്പോർട്സ് സെൻറർ

 

ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസ്സി അപക്സ്  ബോഡിയായ ഇന്ത്യൻ സ്പോർട്സ് സെൻററിൻറെ നേതൃത്വത്തിൽ വൈവിധ്യങ്ങളായ സ്പോർട്സ്  പരിപാടികൾ സംഘടിപ്പിച്ചു. ഏഷ്യൻ  ടൌണിൽ വെച്ച് നടന്ന മത്സരത്തിൽ  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വിത്യസ്ഥ കായിക വിനോദങ്ങളാണ് അരങ്ങേറിയത്.

ഇബ്നു അജയാൻ പ്രൊജക്ടിൻറെയും ഐ.എസ്.സി അഫിലിയേറ്റഡ് സംഘടനകളുടെയും സഹകരണത്തോടെ  നടന്ന സ്പോര്ട്സ് ഡേ ആഘോഷ പരിപാടിയിൽ  പുരുഷ -വനിതാ ടീമുകളുടെ വടം വലി, ആം റെസ്ലിംഗ്, കോ-കോ  തുടങ്ങിയ മത്സരയിനങ്ങൾക്ക് പുറമെ സിലമ്പം, കരാട്ടെ, കളരി പയറ്റ്, സുംബാ തുടങ്ങിയ കായിക വിനോദങ്ങളുടെ പ്രദർശനവും സ്പോർട്സ് പ്രേമികൾക്ക്  നവ്യാനുഭവമായി.

  വിവിധ അഫിലിയേറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്പോർട്സ് സ്റ്റാളുകളും സ്പോർട്സ് ക്വിസ്, ഷൂട്ടിംഗ്, സൈക്ലിംഗ് തുടങ്ങിയ സേപോട് രെജിസ്ടേഷൻ മത്സരങ്ങളും  ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റ് കൂട്ടി. ഖത്തർ ഇന്ത്യൻ അസോസിയേഷൻ, വാഴക്കാട് അസോസിയേഷൻ, തമിഴ് യൂത്ത് സേപോർട്സ് ക്ലബ്, തെലുങ്ക് സ്പോർട്സ് അസോസിയേഷൻ, ഖത്തർ തമിഴ് സ്പോർട്സ്, എക്സ്പാട് സ്പോർട്ടീവ്,എറൈസ് സ്പോർട്സ്,  അബ്സലൂട്ട് അക്കാദമി, എം.ഇ.എസ്.എഫ്, പഞ്ചാബ് സ്പോർട്സ് , ഖിത്വ്വ, ഇന്തോ ഖാത്, ലഗാൻ ക്രിക്കറ്റ് ക്ലബ്, ഖത്തർ കാരംസ്, ചൂരക്കൊടി കളരി സംഘം എന്നിവരുമയി സഹകാരിച്ചാണ് ഐ.എസ്.എസി സ്പോര്ട്സ് ദിനം ആചരിച്ചത്. 

 മത്സര വിജയികൾക്ക് ഖത്തർ ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോർഡിനേറ്റിംഗ് ഓഫീസറുമായ ഹരീഷ് പാണ്ഡെ ട്രോഫിയും മെഡലുകളും സമ്മാനിച്ചു. പ്രസിഡണ്ട്  ഇ.പി അബ്ഗുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡണ്ട് സിതേന്ദു പാൽ  സ്വാഗതവും സെക്രട്ടറി ബഷീർ തുവാരിക്കൽ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ഹംസ യൂസുഫ്  ട്രഷറർ ദീപക് ചുക്കാല, ജോ. സെക്രട്ടറി കവിതാ മഹേന്ദ്രൻ, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ സോമരാജ് സുബ്രഹ്മണ്യ,  ചന്ദ്രശേഖർ അങ്ങാടി, നിവേദിത മെഹ്ത അബ്ജുൽ അസീം, ഹംസ പി കുനിയിൽ തുടങ്ങിയവർ  പരിപാടിക്ക് നേതൃത്വം നൽകി.

 ഐ.എസ് സി പ്രസിഡണ്ട്  എ.പി മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐബിപിസി പ്രസിഡണ്ട് താഹാ മുഹമ്മദ്, ഐ എസ്.സി  അഡ്വൈസറി ചെയർമാൻ ഡോ. അബ്ദു സമദ്, അഡ്വൈസറി ബോർഡംഗം സുബ്രഹ്മണ്യ ഹെബ്ബഗെലു, മുൻ പ്രസിഡണ്ട് നീലാം ഷുംഢെ, പി. എൻ ബാബു രാജൻ, ദിപക് ഷെട്ടി,  അബ്രഹാം കെ ജോസഫ്, കെ.വി ബോബൻ, പ്രദീപ് പിള്ളൈ  തുടങ്ങിയ വിവിധ അപ്പക്സ് ബോഡി ഭാരവാഹികളും നേതാക്കളും സന്നിഹിതരായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img