09:37pm 25 August 2026
NEWS
ഡോളറിന് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ
16/12/2025  09:53 AM IST
nila
ഡോളറിന് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ

ന്യൂഡൽഹി: ഡോളറിന് മുന്നിൽ ഇന്ത്യൻ രൂപയുടെ മൂല്യം തകർന്നടിയുന്നു. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചതോടെ രൂപയുടെ മൂല്യം 90.82 വരെ താഴ്ന്നു. ചരിത്രത്തിലാദ്യമായാണ് ഡോളറിനെതിരെ രൂപ ഇത്രയും താഴ്ന്ന വിനിമയനിരക്കിലെത്തിയതെന്ന് വിദേശ വാണിജ്യ വിദഗ്ധർ അറിയിച്ചു. തിങ്കളാഴ്ച ഡോളറിന് 90.80 വരെയും താഴ്ന്നിരുന്ന മൂല്യം, പിന്നീട് ചെറിയ തിരിച്ചുകയറി 90.74-ൽ വ്യാപാരം അവസാനിപ്പിച്ചിരുന്നു.

ഡോളറിന്റെ ശക്തമായ ഡിമാൻഡും വിദേശ നിക്ഷേപകരുടെ വിപണിയിലുണ്ടായ പിൻമാറ്റവും, ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവും രൂപയുടെ മൂല്യത്തിൽ ഇടിവിന്റെ പ്രധാന ഘടകങ്ങളായി കണക്കാക്കപ്പെടുന്നു. ഏഷ്യയിൽ ഏറ്റവും കൂടുതൽ വിലകുറഞ്ഞ കറൻസിയായി ഇപ്പോൾ ഇന്ത്യൻ രൂപ മാറിയിട്ടുണ്ട്.

വിദേശ വ്യാപാര കരാറുകളിലെ പ്രതീക്ഷകൾ മാത്രമാണ് മാർക്കറ്റിന് ആശ്വാസമാകുന്നത്. യുഎസുമായി വ്യക്തവും സുരക്ഷിതവുമായ കരാർ യാഥാർഥ്യമാകുമെങ്കിൽ രൂപയുടെ നില മെച്ചപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എങ്കിലും, ആർബിഐയുടെ ഇടപെടൽ ഇല്ലെങ്കിൽ രൂപയുടെ മൂല്യത്തിൽ ഇനിയും ഇടിവ് സംഭവിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img