10:11am 01 May 2026
NEWS
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് അടുത്ത മാസം പുതിയ കെട്ടിടത്തിലേക്ക് മാറും
17/08/2025  11:48 AM IST
nila
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് അടുത്ത മാസം പുതിയ കെട്ടിടത്തിലേക്ക് മാറും

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് അടുത്ത മാസം പുതിയ കെട്ടിടത്തിലേക്ക്. നിലവിൽ  സൗത്ത് ബ്ലോക്കിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രവർത്തിക്കുന്നത്. കഴിഞ്ഞ എഴുപത്തിയെട്ട് വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇവിടെയാണ്. എന്നാൽ, സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മാറ്റുന്നത്. 

നിലവിലെ ഓഫീസിന് മീറ്ററുകൾ മാത്രം അകലെയുള്ള എക്‌സിക്യൂട്ടീവ് എൻക്ലേവിലേക്ക് ഓഫീസിന്റെ പ്രവർത്തനം അടുത്തമാസം മാറുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പിഎംഒയ്ക്കും മറ്റ് ഉന്നത സർക്കാർ ഓഫീസുകൾക്കുമായാണ് എക്‌സിക്യൂട്ടീവ് എൻക്ലേവ് സജ്ജീകരിച്ചിരിക്കുന്നത്. പിഎംഒയ്ക്ക് പുറമെ, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ഒരു കോൺഫറൻസിംഗ് സൗകര്യം എന്നിവടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് എൻക്ലേവ്. പ്രധാനമന്ത്രിയുടെ വസതിയോട് കൂടുതൽ അടുത്താണ് പുതിയ പിഎംഒ.

പഴയ കെട്ടിടങ്ങളിൽ ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തതയും സ്ഥലപരിമിതികളുമാണ് പുതിയ ഓഫീസ് കെട്ടിടങ്ങൾ നിർമിച്ചതിന് പിന്നിൽ. പ്രധാനമന്ത്രി ഈ മാസം ഉദ്ഘാടനം ചെയ്ത കർത്തവ്യ ഭവൻ-3 ലേക്ക് ആഭ്യന്തര, പേഴ്‌സണൽ മന്ത്രാലയങ്ങളെ മാറ്റിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img