NEWS
ഇന്ത്യൻ ഫാർമ ക്രിക്കറ്റ് ലീഗ്: ജേഴ്സി പ്രകാശനംചെയ്തു
31/10/2025 11:22 AM IST
nila

ദോഹ: ഖത്തറിലെ ഇന്ത്യൻഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന ഇന്ത്യൻ ഫാർമ ക്രിക്കറ്റ് ലീഗ് 2025-ൽ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്സി പ്രകാശനംചെയ്തു. ബിൻ ഒമ്രാൻ അരീഫ് റെസിഡൻസിൽ നടന്ന ചടങ്ങിൽ
ലീഗിൽ പങ്കെടുക്കുന്ന സൺറൈസേഴ്സ് ഹിലാൽ, വാക്ര സൂപ്പർ കിംഗ്സ്, റോയൽ ചാലഞ്ചേഴ്സ് ബിൻ ഒമ്രാൻ, മാർക്കിയ നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ജഴ്സികളാണ് പ്രകാശനം ചെയ്തത്.
ജേഴ്സി ലോഞ്ചിംഗിൽ ടീം ക്യാപ്റ്റൻമാരായ അബ്ദുൽ റഹിമാൻ എരിയാൽ, സമീർ കെ. ഐ., ആരിഫ് ബംബ്രാനാ, ഇർഷാദ് അലി, ഹനീഫ് പേരാൽ എന്നിവർ പങ്കെടുത്തു. ക്രിക്കറ്റ് ലീഗ് ദോഹയിലെ ഇന്ത്യൻ ഫാർമസിസ്റ്റ് സമൂഹത്തിനിടയിൽ ആരോഗ്യകരമായ ജീവിതശൈലിയും മാനസിക ഉല്ലാസവും പ്രോത്സാഹിപ്പിക്കുന്ന ഒരു വേദിയാകുമെന്ന് സംഘാടകർ പറഞ്ഞു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











