07:22pm 12 November 2026
NEWS
ഇന്ത്യൻ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഖത്തറിൽ; പ്രവാസി സമൂഹവുമായി സംവദിച്ചു
11/04/2026  04:17 PM IST
nila
ഇന്ത്യൻ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഖത്തറിൽ; പ്രവാസി സമൂഹവുമായി സംവദിച്ചു

ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ  പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി  ഹർദീപ് സിംഗ് പുരി ദോഹയിൽ പ്രവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ദോഹ ഫോർ സീസൺസ് ഹോട്ടലിൽ ഇന്ത്യൻ എംബസിയാണ് പ്രവാസി പ്രതിനിധികൾക്കായി ഈ സംഗമം സംഘടിപ്പിച്ചത്.
​ഖത്തറിലെ പ്രവാസി സമൂഹവുമായി ക്രിയാത്മകമായി സംവദിക്കാനും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനും ഈ സെഷൻ ഒരു വേദി ഒരുക്കി. ഖത്തറിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരും കമ്മ്യൂണിറ്റി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ പ്രവാസികൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് ചർച്ചകൾ നടന്നു.
 മന്ത്രി പ്രവാസി സമൂഹത്തിൻ്റെ വിവിധ നിർദ്ദേശങ്ങളും അഭിപ്രായങ്ങളൾക്കും മന്ത്രി മറുപടി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img