04:01am 29 October 2026
NEWS
കാലിഫോർണിയയിൽ മേയറായി ഇന്ത്യൻ വംശജയായ യുവതി
20/12/2025  08:14 AM IST
nila
കാലിഫോർണിയയിൽ മേയറായി ഇന്ത്യൻ വംശജയായ യുവതി

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ കാർലോസ് നഗരത്തിന്റെ മേയറായി ഇന്ത്യൻ വംശജയായ പ്രണിത വെങ്കിടേഷ് തെരഞ്ഞെടുക്കപ്പെട്ടു. ഫിജിയിൽ ജനിച്ച ഇന്ത്യൻ വംശജയായ അമേരിക്കൻ കമ്മ്യൂണിറ്റി നേതാവാണ് പ്രണിത. സിറ്റി കൗൺസിൽ ഏകകണ്ഠമായാണ് പ്രണിതയെ മേയറായി തെരഞ്ഞെടുത്തത്.  ഡിസംബർ 8ന് അവർ മേയറായി ചുമതലയേറ്റു.

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിയുടെ ചരിത്ര വിജയം ആഘോഷിക്കപ്പെടുന്നതിനിടെയാണ്, അമേരിക്കയിലെ മറ്റൊരു നഗരത്തിലും ഇന്ത്യൻ വംശജയുടെ നേട്ടം ശ്രദ്ധേയമാകുന്നത്. സാൻ കാർലോസിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ ഒരാളാണ് പ്രണിത.

ഇന്ത്യൻ മാതാപിതാക്കളുടെ മകളായ പ്രണിതയുടെ ജന്മസ്ഥലം ഫിജിയാണെങ്കിലും നാലാം വയസ്സിൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ അവർ കാലിഫോർണിയയിലാണ് വളർന്നത്. ബിരുദ പഠനത്തിന് ശേഷം ശിശു വികസനത്തിലും ക്ലിനിക്കൽ സൈക്കോളജിയിലും ബിരുദാനന്തര ബിരുദം നേടി. പൊതുസേവന രംഗത്തേക്ക് എത്തുന്നതിന് മുൻപ് ഈസ്റ്റ് പോളോ ആൾട്ടോയിൽ ചൈൽഡ് സൈക്കോളജിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.

സാൻ കാർലോസിൽ ഒരു ചെറുകിട ബിസിനസ് നടത്തിവരുന്ന പ്രണിത 2022ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെ സിറ്റി കൗൺസിലിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. സമൂഹസേവനത്തിലൂടെ ശ്രദ്ധേയയായതിനു ശേഷമാണ് മേയർ സ്ഥാനത്തേക്ക് എത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img