07:12pm 08 May 2026
NEWS
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ് ഉപരോധിച്ചു
08/05/2026  06:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ് ഉപരോധിച്ചു
HIGHLIGHTS

വാണിജ്യ പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കേറ്ററേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം പനമ്പള്ളിനഗറിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ് ഉപരോധിക്കുന്നു. ഉപരോധ സമരം എ.കെ.സി.എ സംസ്ഥാന പ്രസിഡന്റ് എ.ജെ.സഖറിയ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജില്ലാ നേതാക്കള്‍ സമീപം.

കൊച്ചി : വാണിജ്യ പാചക വാതക സിലിണ്ടറുകള്‍ക്ക് ക്രമാതീതമായി വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കാറ്ററേഴ്‌സ് അസ്സോസിയേഷന്‍ (എ.കെ.സി.എ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പതിനാല് ജില്ലകളിലും ഉപരോധ സമരം സംഘടിപ്പിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എറണാകുളം പനമ്പിള്ളി നഗറിലുള്ള സോണല്‍ ഓഫീസിലേയ്ക്ക് പ്രതിഷേധ റാലിയും, ഉപരോധ സമരവും സംഘടിപ്പിച്ചു.  ജില്ലാ പ്രസിഡന്റ് വി.കെ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇന്ധനവില വര്‍ദ്ധനവ് കമ്പനികള്‍ സ്വയം തീരുമാനിക്കുന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണമെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ പിരിച്ചുവിട്ട റെഗുലേറ്ററി അതോറിറ്റിയെ പുനസ്ഥാപിക്കണമെന്നും ഉപരോധ സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് എ.ജെ.സഖറിയ ആവശ്യപ്പെട്ടു.  കേരളത്തില്‍ ഉത്സവ, വിവാഹ സീസണാണിപ്പോള്‍. ഭക്ഷണത്തിനും മറ്റ് അനുബന്ധ ജോലികള്‍ക്കും മാസങ്ങള്‍ക്ക് മുമ്പേ തുക നിശ്ചയിച്ച് കരാര്‍ ഉറപ്പിച്ച് ജോലി ഏറ്റെടുക്കുന്നവരാണ് കാറ്ററിംഗ് സ്ഥാപനങ്ങള്‍.  പെട്ടെന്ന് പാചക വാതക സിലിണ്ടറിന് 993 രൂപയുടെ വര്‍ദ്ധനവ് വരുത്തിയതോടെ ചെറുകിട കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക്  2000 രൂപയുടെയും, മീഡിയം സ്ഥാപനങ്ങള്‍ക്ക് 5000 രൂപയുടെയും പ്രതിദിനം നഷ്ടം സംഭവിക്കുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംഘടനയുടെ രക്ഷാധികാരി ബാദുഷ കടലുണ്ടി പറഞ്ഞു. മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി റോബിന്‍ കെ.പോള്‍, ജില്ലാ സെക്രട്ടറി ഫ്രെഡി അല്‍മെഡ, ജില്ലാ വൈസ് പ്രസിഡന്റ് അയൂബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img