11:50am 06 May 2026
NEWS
ഇന്ത്യൻ ഓഷ്യൻ ഷിപ്പ് സാഗറിന് മ്യാൻമാറിൽ വരവേൽപ്പ്.
06/05/2026  10:45 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യൻ ഓഷ്യൻ ഷിപ്പ് സാഗറിന് മ്യാൻമാറിൽ വരവേൽപ്പ്
HIGHLIGHTS

മ്യാൻമാർ തുറമുഖ നഗരി യാംഗൂണിലെത്തിയ ഇന്ത്യൻ ഓഷ്യൻഷിപ്പ് സാഗറിലെ നാവികരെ മ്യാൻമാർ നാവികസേന സ്വീകരിക്കുന്നു.

 


കൊച്ചി: ഇന്ത്യൻ ഓഷ്യൻഷിപ്പ് (ഐ.ഒ.എസ്) സാഗറിന് മ്യാൻമാർ തുറമുഖ നഗരമായ യാംഗൂണിൽ ഹൃദ്യ വരവേൽപ്പ്. മ്യാൻമാർ നാവികസേനയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. 

സന്ദർശനവേളയിൽ സാഗറിലെ നാവികരുമായി മ്യാൻമാർ നാവികസേന കൂടിക്കാഴ്ച നടത്തും. കൂടാതെ ,മ്യാൻമാർ നാവികസേനയുടെ പരിശീലന കേന്ദ്രങ്ങൾ സന്ദർശിക്കും. സൗഹൃദ കായിക മത്സരങ്ങൾ നടക്കും. 

ഇന്ത്യൻ ഓഷ്യൻ റീജിയനിലെ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന മഹാസാഗറിൻ്റെ ഭാഗമായിട്ടാണ് ഇന്ത്യൻ ഓഷ്യൻഷിപ്പ് സാഗർ പര്യടനം നടത്തുന്നത്. ഇന്ത്യയുമായി സൗഹൃദത്തിലുള്ള 18 രാജ്യങ്ങളിലെ  നാവികരാണ് കപ്പലിൽ ഉള്ളത്.

 കഴിഞ്ഞദിവസം നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി മ്യാൻമാർ സന്ദർശനത്തിന് എത്തിയതിന് പിന്നാലെയാണ് സാഗർ നങ്കൂരമിട്ടത്. ഇരു രാജ്യങ്ങളിലെയും നാവിക സേനകൾ  തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായിട്ടാണിത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img