01:19am 08 November 2026
NEWS
ഖത്തറിന്റെ സമുദ്രപരിധിയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ കൂനൻ ഡോൾഫിനുകളെ കണ്ടെത്തി


24/03/2025  07:35 PM IST
nila
ഖത്തറിന്റെ സമുദ്രപരിധിയിൽ  ഇന്ത്യൻ മഹാസമുദ്രത്തിലെ കൂനൻ ഡോൾഫിനുകളെ കണ്ടെത്തി

ദോഹ : ഖത്തറിന്റെ വടക്കൻ ജലാശയങ്ങളിൽ ഇന്ത്യൻമഹാസമുദ്രത്തിലെ കൂനൻ ഡോൾഫിൻ കൂട്ടത്തെ കണ്ടെത്തി.  കൂനൻ ഡോൾഫിന്റെ കുഞ്ഞുങ്ങൾ ഉൾപ്പെടുന്നതിനാൽ സമുദ്രആവാസവ്യവസ്ഥയ്ക്ക് ഗുണകര മാകുമെന്ന് ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ വന്യജീവി വികസന വകുപ്പിലെ  സംഘംവിലയിരുത്തി. വംശനാശഭീഷണി നേരിടുന്ന ജീവികളായി ഡോൾഫിനുകളെ തരംതിരിച്ചിരിക്കുന്നതിനാൽ ഈ കണ്ടെത്തൽ പ്രധാനമാണ്. ഖത്തരി പരിസ്ഥിതിയിൽ ഈ ജീവിവർഗങ്ങളുടെ തുടർച്ചയായ സാന്നിധ്യം ഉറപ്പാക്കുന്നതിന് സമുദ്ര ആവാസ വ്യവസ്ഥകളെ സംരക്ഷിക്കേണ്ടതിന്റെയും മലിനീകരണവും അമിത മത്സ്യബന്ധനവും കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് വന്യജീവി വികസന വകുപ്പ് വ്യക്തമാക്കി.ഇന്ത്യൻ മഹാസമുദ്രത്തിലെ കൂനൻ ഡോൾഫിനുകൾ സോഷ്യൽഡെൽഫിനിഡുകളെന്നാണറിയ പെടുന്നത്. കടലിൽ പന്ത്രണ്ട്  ഗ്രൂപ്പുകളായി വസിക്കുന്നഇവയുടെ ഓരോ ഗ്രൂപ്പിന്റെ വലുപ്പം വ്യത്യസ്തമായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img