07:38pm 12 November 2026
NEWS
16 രാജ്യങ്ങളിലെ നാവികരുമായി ഇന്ത്യൻ നാവികസേനയുടെ കപ്പൽ മാലിദ്വീപിൽ
09/04/2026  12:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
16 രാജ്യങ്ങളിലെ നാവികരുമായി ഇന്ത്യൻ നാവികസേനയുടെ കപ്പൽ മാലിദ്വീപിൽ

കൊച്ചി: ഇന്ത്യൻ ഓഷ്യൻ ഷിപ്പ് (ഐ.ഒ.എസ്) സാഗർ പര്യടനത്തിൻ്റെ ഭാഗമായി ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും നാവികരുമായി ഐ.എൻ.എസ് സുനേന മാലിദ്വീപിലെത്തി. പര്യടനം തുടങ്ങിയ ശേഷമുള്ള ആദ്യ തുറമുഖ സന്ദർശനമാണിത്.

ആവേശകരമായ വരവേൽപ്പ്

മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സിൻ്റെ (എം. എൻ.ഡി.എഫ്) നേതൃത്വത്തിൽ കപ്പലിനും നാവികർക്കും വരവേൽപ്പ് നൽകി. മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ജി.ബാലസുബ്രഹ്മണ്യൻ കപ്പൽ സന്ദർശിക്കുകയും നാവികരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. സന്ദർശനവേളയിൽ നാവികർ  കായിക മത്സരങ്ങൾ, വിവിധ തുറകളിൽപ്പെട്ടവരുമായി ആശയവിനിമയം എന്നിവ നടത്തും. മാലദ്വീപ് കോസ്റ്റ് ഗാർഡുമായി ചേർന്ന് അഭ്യാസപ്രകടനം നടത്തും.  എം.എൻ.ഡി.എഫ് നാവികരും നാഗർ പര്യടനത്തിൻ്റെ ഭാഗമായി കപ്പലിലുണ്ട്.            

കപ്പലിൽ വെടിവെയ്പ്പ് പരിശീലനം

കൊച്ചിയിൽ രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷം മുംബൈയിൽ നിന്ന് പുറപ്പെട്ട സാഗർ കപ്പലിലെ നാവികർക്ക് മാലദ്വീപിലേക്കുള്ള യാത്രക്കിടെ കടൽയാത്ര, വെടിവെയ്പ്പ്, അത്യാഹിത നിയന്ത്രണം എന്നിവയിൽ നിരന്തര പരിശീലനം നൽകി.ഇന്ത്യൻ ഓഷ്യൻ റീജിയനിൽപ്പെട രാജ്യങ്ങളുമായി കടൽ സുരക്ഷയിൽ ബന്ധം ശക്തപ്പെടുത്താനുള്ള നാവിക സേനയുടെ പ്രതിബദ്ധതയാണ് സാഗർ പര്യടനം കാണിക്കുന്നത്. ഇന്ത്യയുമായി സൗഹൃദത്തിലുള്ള 16 രാജ്യങ്ങളിലെ നാവികരാണ് കപ്പലിൽ ഉള്ളത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img