09:57pm 12 November 2026
NEWS
12 നാവിക സേനകളുമായി ചേർന്ന് കൊച്ചിയിൽ ഇന്ത്യൻ നാവികസേനയുടെ അയോൺസ് എക്സർസൈസ്
31/03/2026  01:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
12 നാവിക സേനകളുമായി ചേർന്ന് കൊച്ചിയിൽ ഇന്ത്യൻ നാവികസേനയുടെ അയോൺസ് എക്സർസൈസ്

കൊച്ചി: ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന 12 വിദേശ രാജ്യങ്ങളുമായി ചേർന്ന് നാവികസേന നടത്തുന്ന അയോൺസ് മാരിടൈം എക്സർസൈസിന് (ഐ.ഒ.എൻ.എസ് മാറിടൈം എക്സർസൈസ്-ഐ മെക്സ് ) ദക്ഷിണ നാവിക സേന ആതിഥേയത്വം വഹിച്ചു. കൊച്ചിയിലെ മാരിടൈം വാർഫെയർ സെൻ്ററിൽ കൃത്രിമമായി കടൽ  സുരക്ഷയുമായി ബന്ധപ്പെട്ട് ഒരുക്കിയ സാഹചര്യങ്ങളിലാണ്  അഭ്യാസ പ്രകടനങ്ങൾ അരങ്ങേറിയത്. ബംഗ്ലദേശ്, ഫ്രാൻസ്, ഇന്തോനേഷ്യ, കെനിയ, മാലദ്വീപ്, , മ്യാൻമാർ, സെയിഷ്ലസ്,മൗറീഷ്യസ്, സിംഗപ്പൂര്, ശ്രീലങ്ക, താൻസാനിയ, തിമോർ -ലെസ്റ്റേ നാവികസേനകൾ ഇന്ത്യയ്ക്കൊപ്പം പങ്കെടുത്തു..  

ഇന്ത്യൻ ഓഷ്യൻ റീജിയൻ്റെ  (ഐ.ഒ.ആർ) സമുദ്രസുരക്ഷയിൽ നേരിടുന്ന ഏറ്റവും പുതിയ വെല്ലുവിളികളാണ് ഐ മെക്സ്  വിഭാവനം ചെയ്യുന്നത്. പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിനും പുതിയ സാധ്യതകൾ വിലയിരുത്തുന്നതിനും മാരിടൈം എക്സർസൈസ് സഹായകമായി. സമുദ്ര സുരക്ഷയുടെ കാര്യത്തിൽ നേരിടുന്ന വെല്ലുവിളികൾ, പരിമിതികൾ, സാധ്യതകൾ എന്നിവ മനസിലാക്കാനും സഹായിച്ചു.മൗറീഷ്യസ്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img