03:58am 08 November 2026
NEWS
ദുരിതാശ്വാസ വസ്തുക്കളുമായി ഇന്ത്യന്‍ നാവിക കപ്പലുകള്‍ റങ്കൂണില്‍
01/04/2025  08:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദുരിതാശ്വാസ വസ്തുക്കളുമായി ഇന്ത്യന്‍ നാവിക കപ്പലുകള്‍ റങ്കൂണില്‍

റങ്കൂണ്‍: ഇന്ത്യന്‍ നാവിക കപ്പലുകളായ ഐഎന്‍എസ് സത്പുരയും ഐഎന്‍എസ് സാവിത്രിയും ഭൂകമ്പം നാശം വിതച്ച മ്യാന്‍മറിലെ റങ്കൂണിലെത്തി. ഏകദേശം 40 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് കപ്പലുകളിലുള്ളത്.  മാര്‍ച്ച് 30ന് ശ്രീവിജയപുരത്ത് നിന്ന് ഏകദേശം 30 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി പുറപ്പെട്ട ഐഎന്‍എസ് കര്‍മുഖും എല്‍സിയു 52ഉം റങ്കൂണില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തരത്തില്‍ അരി, ഭക്ഷ്യ എണ്ണ, മരുന്നുകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 440 ടണ്‍ ഐഎന്‍എസ് ഘരിയലില്‍ നിറച്ചിട്ടുണ്ട്. മ്യാന്‍മറില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായങ്ങളുമായി ഇന്ത്യന്‍ നാവിക സേന രംഗത്തുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img