02:33am 29 October 2026
NEWS
ബോണ്ടി ബീച്ചിൽ ജൂത വിഭാഗത്തിന്റെ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യൻ വംശജനും മകനും
16/12/2025  08:15 PM IST
nila
ബോണ്ടി ബീച്ചിൽ ജൂത വിഭാഗത്തിന്റെ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യൻ വംശജനും മകനും

സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത വിഭാഗത്തിന്റെ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യൻ വംശജനെന്ന് പൊലീസ്. ഹൈദരാബാദ് സ്വദേശിയായ സാജിദ് അക്രം, മകൻ നവീദ് അക്രം എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് ഓസ്‌ട്രേലിയൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ ഭീകരാക്രമണമെന്ന നിലയിലാണ് അന്വേഷണ സംഘം പരിഗണിക്കുന്നത്.

1998ൽ വിദ്യാർഥി വീസയിൽ ഓസ്‌ട്രേലിയയിലെത്തിയ സാജിദ് അക്രം പിന്നീട് അവിടെ സ്ഥിരതാമസമാക്കി. ഹൈദരാബാദിൽ ബി.കോം പഠനം പൂർത്തിയാക്കിയ ശേഷമാണ് ഓസ്ട്രേലിയയിലേക്ക് പോയത്. പിന്നീട്, യൂറോപ്യൻ വംശജയായ വെനേര ഗ്രോസോയെ വിവാഹം ചെയ്തു. ഇരുവർക്കും രണ്ട് മക്കളുണ്ടെന്നും, മകനും മകളും ഓസ്‌ട്രേലിയയിൽ ജനിച്ച പൗരന്മാരാണെന്നും പൊലീസ് അറിയിച്ചു. സാജിദിന് ഇപ്പോഴും ഇന്ത്യൻ പാസ്പോർട്ട് കൈവശമുണ്ടെന്നാണ് വിവരം.

ഇന്ത്യയിലെ ബന്ധുക്കളുമായി സാജിദിന് വർഷങ്ങളായി അടുത്ത ബന്ധമില്ലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 27 വർഷത്തിനിടെ ആറ് തവണ മാത്രമാണ് ഇന്ത്യയിലെത്തിയതെന്നും, കുടുംബസംബന്ധമായ കാര്യങ്ങൾക്കായാണ് സന്ദർശനങ്ങൾ നടത്തിയതെന്നും ബന്ധുക്കൾ പറയുന്നു. ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിന് മുൻപ് സാജിദിന്റെ പേരിൽ ക്രിമിനൽ കേസുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് തെലങ്കാന പൊലീസ് അറിയിച്ചു. സംഭവത്തിൽ മറ്റാരെങ്കിലും പങ്കാളികളുണ്ടോയെന്ന് ഓസ്‌ട്രേലിയൻ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img