10:18pm 09 May 2026
NEWS
ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
09/05/2026  06:02 AM IST
nila
ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ്: ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരേയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. കപ്പൽ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടെന്ന് കോൺസുലേറ്റ് സ്ഥിരീകരിച്ചു. 

മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവം ദുഃഖകരമാണെന്ന് കോൺസുലേറ്റ് സമൂഹ മാധ്യമത്തിൽ കുറിച്ചു. കുടുംബത്തിന് എല്ലാ പിന്തുണയും സഹായവും നൽകുമെന്നും കുറിപ്പിൽ വ്യക്തമാക്കി.

ഇന്ത്യൻ കോൺസുലേറ്റിന്റെ ഔദ്യോഗിക സമൂഹമാധ്യമ കുറിപ്പ് ഇങ്ങനെ: 

‘‘കടലിലുണ്ടായ സംഭവത്തിൽ ഇന്ത്യക്കാരനായ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിക്കുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് നൽകും. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.”

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img